അവരാരും നിന്റെത്ര ബലശാലികളുമല്ല… മലയാളികളുടെ സ്വന്തം റോക്കി ഭായ് രാജുവേട്ടൻ കട്ട മാസ്സ് ലുക്കിൽ!! | Prithviraj and Supriya New Mass Look

Prithviraj and Supriya New Mass Look : ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിൽ റോക്കിബായ് റീനുവുമായി മാറുകയായിരുന്നു ഇരുവരും.മലയാളികളുടെ പ്രിയതാരമാണ് പ്രഥ്വിരാജ്. മുതിർന്നവരും കുട്ടികളും ഒരുപോലെ ആരാധിക്കുന്ന നായകരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. പ്രഥ്വിരാജിനെ പോലെ ഏറെ ആരാധകർ ഭാര്യ സുപ്രിയക്കുമുണ്ട്. മലയാള സിനിമയിലെ അറിയപ്പെടുന്ന നിർമ്മാതാവ് കൂടെയാണ് സുപ്രിയ മേനോൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണിപ്പോൾ.

ബ്ലാക്ക് ആൻഡ് വൈറ്റ് ലുക്കിലെത്തിയ ഇരുവരുടെയും ചിത്രം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. പ്രഥ്വിരാജാണ് തന്റെ ഇൻസ്റ്റാഗ്രാം പേജിലുടെ ആണ് ചിത്രം പങ്കുവച്ചത്. ബ്ലാക്ക് പാന്റസിലും ഷർട്ടിലും പ്രഥ്വിരാജും വൺ ഷോൾഡർ ഗോൾഡൻ സ്ലിറ്റ് ഗൗണിലുമാണ് സുപ്രിയയും പുത്തൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോ കണ്ട ആരാധകർ റോക്കി ബായ് എഫക്ട് എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. കെ ജി എഫി ന്റെ കേരളത്തിലെ പ്രവർത്തനങ്ങൾ പ്രഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പ്രഥ്വിരാജ് പ്രൊഡക്ഷൻ ആണ് ഏറ്റെടുത്തിരുന്നത്.

Prithviraj
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സുപ്രിയയെ മോഡേൺ വേഷത്തിൽ കാണാറില്ല എന്ന ആരാധകരുടെ നിരന്തര പരാതിക്കു പിറകേയാണ് പ്രഥ്വിരാജ് ഇങ്ങനെ ഒരു ചിത്രം പോസ്റ്റ്‌ ചെയ്തത്. മുംബൈയിൽ പഠിച്ചു വളർന്ന സുപ്രിയ മോഡേൺ വസ്ത്രങ്ങളിൽ അധികവും പ്രത്യക്ഷപെടാറില്ലായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പ്രഥ്വിരാജ് പോസ്റ്റ്‌ ചെയ്ത ഈ ചിത്രം സുപ്രിയ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി ഷെയർ ചെയ്തിട്ടുണ്ട്. ഇരുവരുടെ പോസ്റ്റുകൾ നിമിഷനേരം കൊണ്ട് പ്രേക്ഷക ശ്രദ്ധനേടാറുണ്ട്. ഈ താര ദമ്പതികളുടെ വാർത്തകൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിക്കാറുണ്ട്.

ദുൽഖർ, ഫഹദ് കുടുംബങ്ങൾക്കൊപ്പമുള്ള ഇരുവരുടെയും സെൽഫി മുൻപ് സോഷ്യൽ മീഡിയ ഏറ്റെടുത്തതായിരുന്നു. മനോഹരമായ സ്കെർട്ട് ആൻഡ് ടോപ് ലുക്കിലായിരുന്നു സുപ്രിയ അന്ന് തിളങ്ങിയിരുന്നത്. സുപ്രിയയുടെ വസ്ത്രധാരണത്തിന് ആരാധകർ ഏറെയാണ്. സോഷ്യൽ മീഡിയയിൽ പുത്തൻ ചിത്രത്തിലൂടെ തിളങ്ങിനിൽക്കുന്ന അതെ സമയം പ്രഥ്വിരാജിന്റെ രണ്ട് ചിത്രങ്ങളാണ് ക്രിസ്മസിനിറങ്ങാൻ ഇരിക്കുനത്.

You might also like