ജന്മനാളിൽ പൃഥ്വിരാജിന് അമ്മയൊരുക്കിയ സർപ്രൈസ് കണ്ടോ! 😳😍 ദുബായിൽ രാജുവിനെ തേടിയെത്തിയ ആ സന്തോഷം ഇതാണ്! 😍🔥 [വീഡിയോ]

മലയാള സിനിമയിൽ അവിഭാജ്യ ഘടകമാണ് ഇന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ . മലയാളികൾ ഏറെ സ്നേഹിക്കുന്ന താര കുടുംബത്തിലെ അംഗം കൂടിയാണ് ഈ സൂപ്പർ സ്റ്റാർ . സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വിശേഷങ്ങൾ ആരാധകർ വളരെ അധികം ആകാക്ഷയോടെയാണ് സ്വീകരിക്കാറ്.താരത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാക്കുന്നത്. പൃഥ്വി രാജിന്റെ

പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ഭ്രമരത്തിന്റെ വേൾഡ് പ്രീമിയർ റിലീസിനായി അദ്ദേഹം ഇപ്പോൾ ദുബായിലാണ് ഉള്ളത്. ദുബായിൽ വെച്ച് നടന്ന പിറന്നാൾ ആഘോഷത്തിന് പിന്നിൽ അമ്മ മല്ലിക സുകുമാരനാണ്. രാജുവിന്റെ ജന്മനക്ഷത്രം പ്രമാണിച്ചാണ് അമ്മ ദുബായിലേക്ക് പിറന്നാൾ കേക്ക് കൊടുത്തയച്ചത്. മോന് പിറന്നാൾ ആശംസകൾ അമ്മ എന്ന കുറിപ്പോടെയാണ് മല്ലികയുടെ സ്നേഹ സമ്മാനം രാജുവിനെ തേടിയെത്തിയത്.

നടൻ ഉണ്ണി മുകുന്ദനും മീഡിയ മാനേജർ വിപിൻ കുമാറിനുമൊപ്പമാണ് രാജു കേക്ക് മുറിച്ച് ജന്മ നക്ഷത്രം ആഘോഷമാക്കിയത്. ഇൻസ്റ്റാഗ്രാമിൽ ഉണ്ണിമുകുന്ദന്റെയും പൃഥ്വിരാജിന്റേയും ഫാൻസ് പേജിലൂടെയാണ് ജന്മദിനാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിരിക്കുന്നത്. ആമസോൺ പ്രൈം വഴിയാണ് താരത്തിന്റെ പുതിയ ചിത്രമായ ഭ്രമത്തിന്റെ വേൾഡ് പ്രീമിയർ റിലീസ്. റേ മാത്യൂസ് എന്ന കഥാപാത്രമാണ് ചിത്രത്തിൽ പൃഥ്വിരാജ്.

അവതരിപ്പിക്കുന്നത്. രാജുവിന് പുറമേ ഉണ്ണി മുകുന്ദൻ, മമ്ത മോഹൻദാസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 2018ൽ പുറത്തിറങ്ങിയ അന്ധാദുൻ’ എന്ന ബോളിവുഡ് ചിത്രത്തിന്റെ മലയാളം പതിപ്പാണ് ഭ്രമം. ബോളിവുഡ് ചലച്ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രവി കെ ചന്ദ്രന്റെ ആദ്യ മലയാള ചിത്രമാണ് ഭ്രമം ചിത്രത്തിന്റെ തിരക്കഥ ശരത് കെ ബാലന്റേതാണ്.

Rate this post
You might also like