Pressure Cooker Aviyal Recipe : രുചിയൂറും പ്രഷർ കുക്കർ അവിയല്‍! പച്ചക്കറികൾ ഒന്നും കുഴഞ്ഞു പോകാതെ കുക്കറിൽ പെർഫെക്റ്റ് അവിയൽ റെഡി! സദ്യ സ്പെഷ്യൽ അവിയൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; കല്യാണ സദ്യയിലെ രുചികരമായ അവിയൽ. സദ്യ ഉണ്ടാക്കുമ്പോൾ പലതരത്തിലുള്ള വിഭവങ്ങളെ കുറിച്ചുള്ള ചിന്തകൾ എല്ലാവരുടെയും മനസ്സിൽ വന്നു തുടങ്ങിയിട്ടുണ്ടാവും. സദ്യയിൽ പ്രധാന വിഭവം അവിയൽ തന്നെയാണ്.
അവിയൽ വളരെ എളുപ്പമാണെങ്കിൽ പോലും കുഴഞ്ഞു പോകുന്നു എന്നു അധികം സമയം വേണമെന്ന് പച്ചക്കറി വേകാൻ എടുക്കുന്ന ആ ഒരു സമയം പോകും എന്നൊക്കെ പറയാറുള്ള ആൾക്കാർക്ക്, ഇത് വളരെ എളുപ്പത്തിൽ കുക്കറിൽ വളരെ പെട്ടെന്ന് തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് ഈ അവിയിൽ. കൂടാതെ കുഴഞ്ഞു പോകുന്ന എന്ന പരാതിയും ഉണ്ടാവില്ല വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
അതിനായി ആദ്യം ചെയ്യേണ്ടത് കുറച്ച് വെള്ളം കുക്കറിൽ വച്ചതിനു ശേഷം കട്ട് ചെയ്ത് വെച്ചിട്ടുള്ള പച്ചക്കറികൾ എല്ലാം അതിലേക്ക് ചേർത്ത് കൊടുത്ത്, കുറച്ചു ഉപ്പും ചേർത്ത് കൈകൊണ്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിച്ച് രണ്ടു വിസിൽ വച്ച് ഒന്ന് വേവിക്കുക. ശേഷം മറ്റൊരു ചട്ടിയിലേക്ക് മാറ്റിക്കഴിഞ്ഞ് അരയ്ക്കാൻ ആയിട്ട് തേങ്ങ, പച്ചമുളക്, ജീരകം, നന്നായി അരച്ചെടുത്ത് ഇതിലോട്ട് ചേർത്ത് ഒരു നുള്ളു മഞ്ഞപ്പൊടിയും ചേർത്ത്
ഈ അരപ്പ് എല്ലാം പച്ചക്കറിയിൽ നന്നായിട്ട് ചേർന്ന് കഴിയുമ്പോൾ അതിലേക്ക് പച്ചവെളിച്ചെണ്ണയും, കറിവേപ്പിലയും, ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിക്കാം.വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ കിടിലൻ അവിയൽ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit : Izzah’s Food World