ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്; പുതുവർഷത്തിൽ സന്തോഷ വാർത്തയുമായി കാജൽ അഗർവാളിന്റെ ഭർത്താവ്.. സോഷ്യൽ മീഡിയയിൽ പോസ്റ്റിലൂടെ തങ്ങള്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്ന വാര്‍ത്ത ഗൗതം പങ്കുവച്ചിരിക്കുന്നത്.. അഭിനന്ദനങ്ങളുമായി ആരാധകരും!!! | kajal agarwal | gautam kitchlu | new year special | news revealed

തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. സൂപ്പർ താര ചിത്രങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായ താരം ബാല്യകാല സുഹൃത്തും ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ മുംബൈ സ്വദേശി ഗൗതം കിച്ച്‌ലുവിനെയാണ് വിവാഹം കഴിച്ചത്. വിവാഹത്തോടെ അഭിനയ രംഗത്തു നിന്നും ഇടവേള എടുത്ത താരം  ഗര്‍ഭിണിയാണെന്ന തരത്തി ലുള്ള അഭ്യൂഹങ്ങളും സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു.

എന്നാല്‍  കാജാലോ കുടുംബമോ ഇത് ഒന്നും സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ആരാധകർക്ക് പുതുവർഷ സമ്മാനമായി  കാജല്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയ യിലൂടെ  ഭര്‍ത്താവ് ഗൗതം സ്ഥിരീകരിച്ചി രിക്കുകയാണ്. പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന പോസ്റ്റിലൂ ടെയാണ് തങ്ങള്‍ മാതാപിതാക്കള്‍ ആകാന്‍ പോകുന്ന വാര്‍ത്ത ഗൗതംപങ്കുവച്ചിരിക്കുന്നത്. ഹിയര്‍ ഈസ് ലുക്കിങ് അറ്റ് യു 2022 എന്ന കുറിപ്പോടെ കാജലിനൊപ്പമുള്ള

kajal agarwal

ചിത്രമാണ് ഗൗതം ഇൻസ്റ്റഗ്രാം പേജ് വഴി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ കാജലിന്റെ ബേബി ബംപ് വ്യക്തമായി കാണാം. ഇതോടെ സോഷ്യല്‍ മീഡിയയും താരം ഗര്‍ഭിണി യാണെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ചു. താരവും ഭര്‍ത്താവും ദുബായിലാണ് ഇപ്പോൾ ഉള്ളത്. പച്ച നിറത്തിലുള്ള ഒരു ഗൗണ്‍ ആണ് ചിത്രത്തില്‍ കാജല്‍ ധരിച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെ ഗൗതമിനെ ചേര്‍ത്തു പിടിച്ച് നില്‍ക്കുന്ന കാജല്‍ ആരാധകരുടെ

ശ്രദ്ധ നേടി കഴിഞ്ഞു. ചിത്രം പോസ്റ്റ്‌ ചെയ്ത നിമിഷങ്ങൾക്കുള്ളിൽ തന്നെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് 2020 ഒക്ടോബറി ലായിരുന്നു ഗൗതം കിച്ച്‌ലുവും കാജല്‍ അഗര്‍വാളും വിവാഹിതരായത് . അധികം വൈകാതെ തന്നെ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഇപ്പോൾ വാർത്ത സ്ഥിതീകരിച്ചതിന് പിന്നാലെ കുട്ടി താരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe