മമ്മി അത് പറഞ്ഞപ്പോൾ ഞാൻ കരഞ്ഞില്ല; കെസ്റ്റർ എന്നായിരുന്നു അവനായി കരുതിയിരുന്ന പേര്; കണ്ണീരണിയിച്ച് ഡിംപിളിന്റെ പുതിയ വീഡിയോ

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയൽ താരങ്ങളിലൊരാളാണ് ഡിംപിൾ റോസ്. നിരവധി സീരിയലുകളുടെ ഭാഗമായിരുന്ന ഡിംപിൾ ബാലതാരമായാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. വിവാഹശേഷം അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലും യൂട്യൂബ് ചാനലിലും ഡിംപിൾ സജീവമാണ്. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ പങ്ക് വെച്ച് എത്തിയിരുന്ന ഡിംപിൾ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റ് ചെയ്ത

വീഡിയോകൾ ആരാധകരെ കണ്ണീരിലാഴ്ത്തി ഇരുന്നു. പ്രെഗ്നൻസി പീരിയഡിലും പ്രസവ സമയത്തും താൻ കടന്നുപോയ അവസ്ഥകളെക്കുറിച്ചായിരുന്നു ഡിംപിൾ കഴിഞ്ഞ ദിവസങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോകളിൽ പറഞ്ഞിരുന്നത്. ആ വീഡിയോയുടെ രണ്ടാം ഭാഗമാണ് ഡിംപിൾ ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരട്ടകുട്ടികൾക്ക് മാറി മാറി പാലൂട്ടന്നത് സ്വപ്നം കണ്ട് കിടന്ന തന്നെ തേടിയെത്തിയത് ഒരു കുഞ്ഞിന്റെ ശവസംസ്കാരം

കഴിഞ്ഞുവെന്ന വാർത്തയാണന്ന് ഡിംപിൾ പറയുന്നു. എല്ലാവരും തന്നിൽ നിന്ന് ഒഴിഞ്ഞു മാറി നടന്നപ്പോൾ ഒടുവിൽ മമ്മിയാണ് തന്നോട് ആ സത്യം പറഞ്ഞതെന്നും അപ്പോൾ താൻ കരച്ചിൽ വന്നില്ല പകരം തണുത്തു മരവിച്ച അവസ്ഥയായിരുന്നുവെന്നും ഡിംപിൾ പറയുന്നു. കെസ്റ്റർ എന്നായിരുന്നു അവനായി കരുതിയിരുന്ന പേര്. പ്രസവ ശേഷമുള്ള ദിവസങ്ങളിൽ ഞാൻ കടന്നുപോയ മാനസിക സംഘർഷങ്ങളെ കുറിച്ചാണ് ഡിംപിൾ വീഡിയോയിൽ പറയുന്നത്.

ഈ വീഡിയോ പോസ്റ്റ് ചെയ്ത മണിക്കൂറുകൾക്കകം തന്നെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിട്ടുള്ളത്. വിഷമിക്കരുതെന്നും സ്ട്രോങ്ങ് ആയിരിക്കണമെന്നുമാണ് ഡിംപിളിനോട് പറയുന്നത്. കുഞ്ഞിനെ ഇപ്പോൾ കാണിക്കുന്നില്ലെന്നും ക്രിസ്മസിന് ഒരു സമ്മാനമായി അവനൊപ്പം എല്ലാവർക്കും മുന്നിലേക്കും വരുമെന്നുമാണ് ഡിംപിൾ പറഞ്ഞിരിക്കുന്നത്. എന്തായാലും കുഞ്ഞിനെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

Rate this post
You might also like