ലവ് യു കണ്ണമ്മ..!! പത്താം വിവാഹ വാർഷിക ദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് നടൻ പ്രസന്ന..!! | Prasanna shared 10th wedding anniversary post goes viral

Actor Prasanna : തെന്നിന്ത്യൻ താരദമ്പതികളായ സ്നേഹയും പ്രസന്നയും ഇന്ന് തങ്ങളുടെ 10-ാം വിവാഹ വാർഷികം ആഘോ ഷിക്കുകയാണ്. 2012-ലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട് – പ്രസന്ന വിഹാൻ, ആദ്യന്താ. ഒരുമിച്ചുള്ള സ്നേഹ നിർബ ലമായ നിരവധി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, ഭാര്യ സ്നേഹയുമായി യുള്ള ജീവിതത്തിലെ ഓർമ്മകൾ ഒരു ഹൃദയസ്പർശിയായ കുറിപ്പിലൂടെ എഴുതിയിരി ക്കുകയാണ് പ്രസന്ന. “ഇത്‌ ഞങ്ങളുടെ പത്താം വിവാഹവാർഷികമാണ്! ഇവിടേക്കുള്ള

എല്ലാ വഴികളിലും ഇപ്പോൾ കാണുന്നത് പോലെ അത്ര എളുപ്പമായിരുന്നില്ല. ഞങ്ങൾ തമ്മിൽ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്. ഞാൻ നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചിട്ടുണ്ട്. നിന്നെ ഞാൻ വേദനിപ്പിച്ചിട്ടുണ്ട്. എന്നാൽ നീ എല്ലാ യ്പ്പോഴും എന്നോ ടൊപ്പം വളരെയധികം സ്നേഹത്തോടെ ഉറച്ചു നിൽക്കാൻ തീരു മാനിച്ചു, കാലക്രമേണ എന്നെ നീ വിജയത്തിലേക്ക് നയിച്ചു. നിങ്ങളുടെ സ്നേഹ ത്തേക്കാൾ ശുദ്ധവും ശക്തവു മായ മറ്റൊന്നില്ല. നീ എന്റെ ഹൃദയവും ആത്മാവും നിറയ്ക്കുന്നു.

Prasanna shared 10th wedding anniversary post goes viral 3
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ലവ് യു കണ്ണമ്മ,” പ്രസന്ന കുറിച്ചു. ആരാധകരും സഹപ്രവർത്തകരും സുഹൃത്തുക്കളും ദമ്പതികൾക്ക് ആശംസകൾ നേർന്നു. “പത്താം വിവാഹവാർഷിക ആശംസകൾ, നിങ്ങൾക്ക് ഇനിയും നിരവധി രജത, സുവർണ്ണ ജൂബിലികൾ ആശംസിക്കുന്നു!” അവതാരിക രമ്യ സുബ്രഹ്മണ്യൻ ആശംസകൾ നേർന്നു. കുറിപ്പിനൊപ്പം മക്കൾ ക്കൊപ്പമുള്ള കുടുംബ ചിത്രങ്ങളും പ്രസന്ന പങ്കുവെച്ചിട്ടുണ്ട്. ‘ഇങ്ങനെ ഒരു നിലാപക്ഷി’ എന്ന മലയാള

സിനിമയിലൂടെ കുഞ്ചാക്കോ ബോബന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സ്നേഹ. തുടർന്ന്, നിരവധി തമിഴ് ചിത്രങ്ങളിൽ നായികയായി എത്തിയ നടി, ഏറ്റവും ഒടുവിൽ ധനുഷ് നായകനായി എത്തിയ ‘പൊട്ടാസ്’ എന്ന ചിത്രത്തി ലൂടെയാണ് ബിഗ്സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കോളി വുഡിൽ ശ്രദ്ധ പുലർത്തുന്ന പ്രസന്നയുടെ ഏറ്റവും പുതിയ ചിത്രം, വിശാൽ നായകനായ ‘തുപ്പരിവാലൻ 2’ ആണ്.

You might also like