മികച്ച ഗായികയ്ക്കുള്ള അവാർഡ്‌ കിട്ടിയ പാട്ട് പ്രാർത്ഥന ലൈവിൽ പാടിയത് കണ്ടോ.? 😳😍ഏറ്റെടുത്ത് ആരാധകർ.!! 😍🔥 [വീഡിയോ]

‘ലാലേട്ടാ..’ എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം ആലപിച്ച് മലയാള സിനിമ പിന്നണിഗാന രംഗത്തേക്ക് ചുവടു വെച്ച കൊച്ചു മിടുക്കിയാണ് ഇന്ദ്രജിത്തിന്റേയും, പൂർണിമയുടെയും മകളായ പ്രാർത്ഥന ഇന്ദ്രജിത്. ഇപ്പോഴിതാ സൈമാ അവാർഡ്‌സിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നേടിയ സന്തോഷത്തിലാണ് പ്രാർത്ഥനയും കുടുംബവും. ശ്വേതാ, സിതാര, അമൃത സുരേഷ് തുടങ്ങിയ ഗായികമാരും സൈമാ അവാർഡ് നോമിനിയിൽ ഉണ്ടായിരുന്നു.

എന്നാൽ അവരെയൊക്കെ പിന്നിലാക്കിയാണ് ഈ പതിനാറുകാരി പുരസ്കാരം സ്വന്തമാക്കിയത്. 2019 ൽ പുറത്തിറങ്ങിയ ഹെലൻ എന്ന ചിത്രത്തിലെ ‘താരാപഥമാകെ..’ എന്ന ഗാനത്തിനാണ് പ്രാർത്ഥനയ്ക്ക് അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് പ്രാർത്ഥനയുടെ മറ്റൊരു ലൈവ് വീഡിയോ ആണ്. തനിക്ക് പുരസ്‌കാരം ലഭിച്ച അതെ ഗാനം മുൻപ് ലൈവിലൂടെ ആരാധകർക്കായി താരം പാടിയതാണ് ഇപ്പോൾ ഏവരും

ഏറ്റെടുത്തിരിക്കുന്നത്. സ്വന്തമായി കീബോർഡ് വായിച്ച് അതിന്റെ ഈണത്തിനൊത്താണ് പ്രാർത്ഥന ഗാനം ആലപിച്ചത്. നിരവധി ലൈക്കുകളും കമന്റുകളുമായി ലൈവ് വീഡിയോയ്ക്ക് ലഭിച്ചത്. ഹൈദരാബാദിൽ വെച്ച് നടന്ന പുരസ്‌കാര ചടങ്ങിൽ തന്റെ ‘അമ്മ പൂർണ്ണിമയുടെ ഒപ്പമാണ് പ്രാർത്ഥന എത്തിയത്. വളരെ മനോഹരമായ മഞ്ഞ ഗൗണിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്. പുരസ്‌കാര വേദിയിലെ ചിത്രങ്ങളും മറ്റും ഇതിനോടകം തന്നെ സോഷ്യൽ

മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞിരുന്നു. കൂടാതെ പ്രാർത്ഥനയുടെ ആദ്യത്തെ പുരസ്‌കാരം കൂടിയാണ് ഇത്. നിരവധി ചിത്രങ്ങളിൽ ഇതിനോടകം തന്നെ പ്രാർത്ഥന ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. തമിഴ് നടൻ വിശാൽ നായകനായി എത്തുന്ന തമിഴ് ചിത്രമായ ‘ചക്ര’ യിലെ ഒരു ഗാനമാണ് ഏറ്റവുമൊടുവിലായി പ്രാർത്ഥന പാടിയിരിക്കുന്നത്. മലയാളത്തിൽ മാത്രമല്ല സൗത്ത് ഇന്ത്യയിലും ഏറെ ആരാധകരെ സ്വന്തമാക്കാൻ പ്രാർത്ഥന ഇന്ദ്രജിത്തിന് സാധിച്ചിട്ടുണ്ട്.

You might also like
നാവിൽ കപ്പലോടും രുചിയിൽ പയ്യോളി ചിക്കൻ ഫ്രൈ | Payyoli Chicken Fry സ്റ്റൈലിഷ് ലുക്കിൽ തിളങ്ങി നടി സ്നേഹ | Actress Sneha Latest Photos അടിപൊളി രുചിയിൽ സ്പെഷ്യൽ ഗോതമ്പു ദോശ | Special Wheat Dosa Recipe തേങ്ങയും യീസ്റ്റ് ചേർക്കാതെ പഞ്ഞി പോലെ ഒരു അപ്പം | Soft Appam Recipe കുരുമുളകിട്ട അടിപൊളി മുട്ട പെപ്പർ റോസ്റ്റ് | Egg Pepper Roast Recipe