മകൾക്ക് പൂർണ്ണ പിന്തുണയുമായി അച്ഛനും അമ്മയും; ലണ്ടനിൽ പോയപ്പോൾ ആൾ ആകെ മാറി !! | Prarthana Indrajith new makeover from london latest malayalam

ലണ്ടൻ : മലയാളികൾക്ക് പ്രിയപ്പെട്ട താര കുടുംബങ്ങളിൽ ഒന്നാണ് മല്ലിക സുകുമാരന്റേത്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇൻഡസ്ട്രിയിലെ സൂപ്പർതാരങ്ങളായി വാഴുമ്പോഴും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ ഇന്നും പ്രേക്ഷകരെ അമ്പരപ്പിക്കുകയാണ് മല്ലിക സുകുമാരൻ. ഏറെ സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് വരുന്നതെങ്കിലും ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളായ പ്രാർത്ഥന ഇന്ദ്രജിത്തിന് സിനിമകളെക്കാൾ ഉപരി പാട്ടിന്റെ ലോകമാണ് ഇഷ്ടം. മാത്രമല്ല മ്യൂസിക്കും ഡാൻസുമായി സമൂഹ മാധ്യമങ്ങളിൽ തന്റേതായ ഒരു ആരാധക
വൃന്ദത്തെ സൃഷ്ടിക്കാനും പ്രാർത്ഥന ഇന്ദ്രജിത്തിന് കഴിഞ്ഞിരുന്നു. മാത്രമല്ല മലയാളത്തിലപ്പുറം ബോളിവുഡ് സിനിമാ ലോകത്തും ഒരു ഗായിക എന്ന രീതിയിൽ അരങ്ങേറ്റം കുറിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തായിഷ് എന്ന ചിത്രത്തിനു വേണ്ടിയുള്ള രേ ബാവ് രേ എന്നു തുടങ്ങുന്ന ഗാനത്തിലൂടെയായിരുന്നു പ്രാർത്ഥനയുടെ ബോളിവുഡ് അരങ്ങേറ്റം. ലണ്ടനിലെ ഗോൾഡ് സ്മിത്ത് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനി കൂടിയായ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. തന്റെ

ലേറ്റസ്റ്റ് ലുക്കിലുള്ള ഫോട്ടോഷൂട്ടുകളാലും മ്യൂസിക് ഡാൻസ് വീഡിയോകളാലും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാൻ പ്രാർത്ഥനക്ക് സാധിക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കിടിലൻ ലുക്കിലുള്ള ഒരു മേക്കോവർ ചിത്രം ആരാധകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. ബ്ലാക്ക് നിറത്തിലുള്ള ഒരു ടീഷർട്ടിൽ ഷോട്ട് ഹെയർ കട്ടിൽ വളരെ ബോൾഡ് ലുക്കിലാണ് പ്രാർത്ഥന പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ബോൾഡ്
ലുക്കിനോടൊപ്പം തന്നെയുള്ള ഷാഡോയും ഈയൊരു ചിത്രത്തിനെ ഏറെ മികവുറ്റതാക്കുന്നുണ്ട്. ” ഞാനത് ചെയ്തു” എന്നൊരു ക്യാപ്ഷനിൽ പങ്കുവെച്ച് ഈ ഒരു ചിത്രം ക്ഷണനേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തതോടെ നിരവധി പേരാണ് ലണ്ടൻ വിശേഷങ്ങളെക്കുറിച്ചും മറ്റും ചോദിച്ചുകൊണ്ട് പ്രതികരണങ്ങളുമായി എത്തുന്നത് . ” എനിക്കിത് ഇഷ്ടപ്പെട്ടു, നീ ഞെട്ടിച്ചു കളഞ്ഞു” എന്നാണ് അമ്മയും അഭിനേത്രിയുമായ പൂർണിമ ഇന്ദ്രജിത്തിന്റെ കമന്റ്. Story highlight : Prarthana Indrajith new makeover from london latest malayalam