കിടിലൻ മേക്ക് ഓവറിൽ എത്തി പ്രാർത്ഥന… ഒപ്പം തട്ട് പൊളപ്പൻ ഡാൻസും; തിരിച്ചു വരവ് കുടുക്കി എന്ന് ആരാധകർ!! | Prarthana Indrajith in Stunning Makeover

Prarthana Indrajith in Stunning Makeover : മലയാള സിനിമ മേഖലയിലെ പ്രമുഖ നടൻ ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും മകളു, കൂടാതെ ഗായികയുമാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്. സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവാണ് താരം. തന്റെ കുടുംബവുമൊന്നിച്ചുളള വീഡിയോകളും ചിത്രങ്ങളും ആരാധകരുമായി പ്രാർത്ഥന നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത് പ്രാര്‍ത്ഥന തന്നെ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കിവെച്ച വീഡിയോയാണ്. കിടിലൻ ലുക്കിലും മേക്ക് ഓവരിലുമാണ് പ്രാർത്ഥന എത്തിയത്.

താരത്തിന്റെ ഹെയർ കളർ ചെയ്തത് വിഡിയോ കൂടുതൽ മനോഹരമാക്കി. ഇൻസ്റ്റാഗ്രാം റീൽ ആയി പങ്കുവെച്ച വീഡിയോയിൽ പ്രാർത്ഥന പാടിനൊപ്പം ചുവട് വെക്കുന്നതാണ്. വീഡിയോ പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ ഒരുപാട് ലൈക്കും കമന്റ്സും വാരി കൂട്ടുകയാണ് താര പുത്രി പ്രാർത്ഥന ഇന്ദ്രജിത്ത്. വിഡിയോയ്ക്ക് താരം ക്യാപ്ഷൻ നൽകിയത് “ഐ ആം ബാക്ക് ” എന്നാണ്. പിന്നണി ഗായിക കൂടിയായ പ്രാര്‍ത്ഥന ‘ ദി ഗ്രേറ്റ് ഫാദര്‍’ എന്ന ചിത്രത്തിൽ ആണ് ആദ്യമായി ഗാനം ആലപിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ് ചിത്രത്തിന്റെ പിന്നണിയിലും പ്രാര്‍ത്ഥന പാടിയിട്ടുണ്ട്.

Prarthana

അവാർഡ് ജേതാവായ ഗായിക കൂടിയാണ് ഈ കൗമാരക്കാരി. തന്റെ കുടുംബം മുഴുവനും അഭിനയ രംഗത്ത് നിന്നുള്ളവരും ആണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ കൂടിയായ താരത്തിന് നിരവധി ഫോളോവേർസ് ആണ് സമൂഹ മാധ്യമങ്ങളിൽ ഉള്ളത്. ഫാഷൻ ഡിസൈനർ കൂടിയായ അമ്മ പൂർണ്ണിമ ഇന്ദ്രജിത്തിൽ നിന്നും പ്രാർത്ഥനയ്ക്കും മികച്ച രീതിയിലുള്ള വസ്ത്രവും ലുക്കും തിരഞ്ഞെടുക്കാനുള്ള വാസനയുണ്ട്. തന്റെ വസ്ത്രങ്ങളിലും മേക്കപ്പിലും പ്രാർത്ഥന നിരന്തരം പരീക്ഷണങ്ങൾ നടത്താറുണ്ട്.

പ്രാർത്ഥനയുടെ തലമുടിയിൽ വിവിധങ്ങളായ വർണ്ണങ്ങൾ പരീക്ഷിക്കുന്നതാണ് അതിലൊന്ന് . അത്തരമൊരു ലുക്കിൽ ആണ് ഈ വീഡിയോയിലും പ്രാർത്ഥനയെ കാണാനാവുന്നത്. പാശ്ചാത്യ സംഗീതത്തോട് കൂടുതൽ കമ്പമുള്ള താരം സ്വന്തമായി യൂട്യൂബ് ചാനലും നടത്തിയിരുന്നു. സംഗീതത്തിൽ ഉപരിപഠനം നടത്തുന്നതിന് വേണ്ടി വിദേശത്തേക്ക് പോയിരുന്നു. ലണ്ടനിലെ ഗോ‍ൾഡ്സ്മിത്ത് യൂണിവേഴ്സിറ്റിലിയാണ് പ്രാർഥന ബിരുദ പഠനത്തിന് ചേർന്നത്.

Rate this post
You might also like