പ്രണവിനോട് പ്രണയം ആണ്! 😍 മോഹന്‍ലാലിന്റെ മരുമകളാവണം; ആഗ്രഹം തുറന്നു പറഞ്ഞ് നടി ഗായത്രി സുരേഷ്.!! 😍🔥 [വീഡിയോ]

ജംമ്‌നാ പ്യാരി എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് പിന്നീട് മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് ഗായത്രി സുരേഷ്. ജയസൂര്യ ഉൾപ്പെടെയുള്ള പല പ്രമുഖതാരങ്ങളുടെയും നായികയായെത്തിയ ഗായത്രി സോഷ്യൽ മീഡിയയിലെ ഹിറ്റ് നായികയാണ്. ഈയിടെ താരം സുഹൃത്തിനൊപ്പം സഞ്ചരിച്ച കാർ കൊച്ചിയിൽ അപകടം സൃഷ്‌ടിച്ചത് ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

പിന്നീട് താരം തന്നെ സംഭവിച്ചതെല്ലാം സോഷ്യൽ മീഡിയ ലൈവിലെത്തി പ്രേക്ഷകരോട് തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പ്രണയവുമായി ബന്ധപ്പെട്ട വാർത്തകളാണ് സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. ഒരു സ്വകാര്യമാധ്യമത്തിനു നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സിനിമയിൽ വന്നതിനു ശേഷം ഒട്ടേറെ പ്രണയാഭ്യർത്ഥനകൾ വന്നിരുന്നതായി ഗായത്രി തുറന്നു പറയുന്നുണ്ട്.

എന്നിരുന്നാലും തന്റെ മനസ്സിൽ പ്രണയം എന്ന വികാരം തോന്നിയിട്ടുള്ളത് പ്രണവ് മോഹൻലാലിനോട് മാത്രമാണെന്നാണ് ഗായത്രി പറയുന്നത്. തന്റെ പ്രണയം പ്രണവിന് അറിയില്ലെന്നും പ്രണവ് തന്നെക്കാൾ എത്രയോ മുകളിലാണെന്നും ഗായത്രി പറയുന്നുണ്ട്. താൻ സിനിമകളിലൊക്കെ അഭിനയിച്ച് നടി എന്ന ഒരു ലേബലിലെത്തിയിട്ടു പ്രണവ് ഇതറിയട്ടെ എന്നായിരുന്നു ആഗ്രഹം. സ്വപ്നങ്ങളിൽ എന്നും പ്രണവ് തന്നെ ആയിരുന്നു എന്ന് ഗായത്രി

പറയുമ്പോൾ വ്യത്യസ്തമായ പല കമന്റുകളും ആരാധകർ പാസാക്കുന്നുണ്ട്. ലാലേട്ടന്റെ മരുമകളാകാനുള്ള സൂത്രമാണോ ഇതെന്നാണ് പ്രേക്ഷകരിൽ പലരും ചോദിക്കുന്നത്. ഇതിനു മുന്നേയും സോഷ്യൽ മീഡിയയിൽ ഒത്തിരി ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള നടിയാണ് ഗായത്രി സുരേഷ്. തൃശൂർ ഭാഷ സംസാരിക്കുന്നതിന്റെ പേരിലും താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗായത്രിയുടെ പ്രണയം സഫലാകുമോ എന്ന ചോദ്യവും കമ്മന് ബോക്സിൽ ഇടം പിടിക്കുന്നുണ്ട്.

Rate this post
You might also like