എന്റെ ജീവിതം ഇത്രയേറെ മനോഹരമാക്കിയത് നീ ആണ്; ഷഹാനയ്ക്കും പ്രണവിനും പുതിയ വിശേഷം !! | Pranav Shahana romantic moments latest malayalam

പാലക്കാട് : തന്റെ ജീവിതം പൂർണമായും വീൽ ചെയറിൽ ആയ പ്രണവിന്റെ ജീവിതത്തിൽ വളരെ അപ്രതീക്ഷിതമായി വന്ന് കയറിയ പുതുവെളിച്ചമാണ് ഷഹാന. ഷഹാനയുടെ മാത്രം തീരുമാനമായിരുന്നു പ്രണവിനൊപ്പം ജീവിക്കണം എന്നത്. ഇവർ ഇരുവരുടെയും ഒരുമിച്ചുള്ള ഈ ജീവിതത്തിന് സോഷ്യൽ മീഡിയ മുഴുവൻ ആശംസകൾ നേർന്നിരുന്നത് ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ ഷഹാനയ്ക്ക് ഒരു സർപ്രൈസ് നൽകിയതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് പ്രണവ്.

തന്റെ നെഞ്ചിൽ ഷഹാനയുടെ ചിത്രം പച്ച കുത്തിയിരിക്കുകയാണ് പ്രണവ് ഇപ്പോൾ. പ്രേക്ഷകരെല്ലാം ഒരേപോലെ പറയുന്നത് ഇത് കാണുമ്പോൾ തന്നെ വല്ലാത്ത ഇഷ്ടം തോന്നുന്ന ഒരു കാഴ്ചയാണ് ഇതെന്നാണ്. ‘അവളറിയാതെ ഞാൻ ഒരു ടാറ്റൂ അങ്ങ് അടിച്ച്, പൊണ്ടാട്ടിക്ക് ഒരു കിടിലൻ സർപ്രൈസ് കൊടുത്തു’, പ്രണവ് തന്റെ ഫേസ്‌ബുക്കിൽ ഇങ്ങനെ കുറിച്ചു. എത്ര സന്തോഷം നിറഞ്ഞതാണ് നിങ്ങളുടെ ഈ സ്നേഹം ഒരിക്കലും ഈ സ്നേഹം അവസാനിക്കാതെ ഇരിക്കട്ടെ എന്നുമൊക്കെയാണ് ആളുകൾ ഇപ്പോൾ

Pranav Shahana romantic moments latest malayalam

കമന്റ് ചെയ്യുന്നത് എന്നും ഇതേപോലെ തന്നെ നിങ്ങളുടെ സ്നേഹം നില നിൽക്കണം അത് ഞങ്ങൾക്ക് സന്തോഷം നൽകും എന്നൊക്കെ ആളുകൾ കമന്റുകളിലൂടെ പറയുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ എല്ലാം ഇപ്പോൾ വൈറലായി മാറി. പ്രണവ് അടുത്തിടെ ലോട്ടറി കച്ചവടം ആരംഭിച്ചു. പ്രണവ് ഉടനെ തന്നെ എഴുന്നേറ്റു നടക്കും എന്ന് തന്നെയാണ് ഇപ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ പറയുന്നത്. കൂടാതെ അതിന്

വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോൾ ഷഹാനയും. ഇത്തരമൊരു അവസ്ഥയിലേക്ക് പ്രണവ് എത്തിയത് ഒരു അപകടത്തിന് ശേഷം ആണ്. പ്രണവിനോട് പ്രണയം തോന്നി തന്റെ വീട്ടുകാരെ പോലും ഉപേക്ഷിച്ചാണ് ഷഹാന പ്രണവിന് അരികിലേക്ക് എത്തി ചേർന്നത്. തന്റെ ജീവിതം മാറ്റി മറിച്ച ആ ദിവസം തന്റെ കാമുകി ഉപേക്ഷിച്ചപ്പോള്‍ ഒരു മാലാഖയായി എത്തിയ ആളാണ് ഷഹാന. Story highlight : Pranav Shahana romantic moments latest malayalam

Rate this post
You might also like