എവിടെ നോക്കിയാലും പൂച്ച സെർ ആണല്ലോ; യൂറോപ്പ് മുഴുവൻ നടന്നു കൊണ്ട് യാത്ര ചെയ്ത് പ്രണവ് മോഹൻലാൽ !! | Pranav Mohanlal with cat latest malayalam
യൂറോപ്പ് ; മലയാളികളുടെ പ്രിയ താരം മോഹൻലാലിൻറെ പുത്രനാണു മലയാളികൾ സ്നേഹത്തോടെ അപ്പു എന്നു വിളിക്കുന്ന പ്രണവ് മോഹൻലാൽ. താര ജാടകൾ ഒന്നും ഇല്ലാതെ വളരെ ലളിത ജീവിതം നയിക്കുന്ന ഈ താരപുത്രൻ യാത്രകളും സിനിമകളും ഒക്കെ ആയി മലയാളികൾക്ക് ഇന്ന് അവരുടെ പ്രിയ താരങ്ങളിൽ ഒരാളായിക്കഴിഞ്ഞു.ജീതു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ അഭിനയിച്ചു തുടങ്ങിയ അപ്പു കുഞ്ഞാലി മരക്കാർ, വിനീത് ശ്രീനിവാസന്റെ ഹൃദയം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനേതാവ് എന്നതിലുപരി ഒരു യാത്രികൻ കൂടിയാണ്
പ്രണവ്, ഇന്റർവ്യൂവുകളിൽ സുഹൃത്ത്തുക്കളായ വിനീത് ശ്രീനിവാസൻ, വൈശാക് സുബ്രഹ്മണ്യം തുടങ്ങിയവർ പ്രണവിനെക്കുറിച്ച് പറയുന്നത് വളരെ വ്യത്യസ്തമായ ജീവിതം നയിക്കുന്ന ഒരാൾ ആണ് എന്നാണ്.ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുകയും വ്യത്യസ്തരായ ഒരുപാട് പേരെ പരിചയപെടുകയും ഒരുപാട് വായിക്കുകയും ജീവിതത്തെ മറ്റൊരു കോണിൽ നിന്നും നോക്കിക്കാണുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് പ്രണവ് എന്നാണ് വിനീത് ശ്രീനിവാസൻ പ്രണവിനെക്കുറിച്ച് പറയുന്നത്. ഒരു യൂറോപ്പ്

ടൂറിൽ ആണ് പ്രണവ് എന്ന ഒരു വാർത്ത കുറച്ചു നാൾ മുൻപ് പുറത്തു വന്നിരുന്നു.നടന്നു കൊണ്ട് യൂറോപ്പ് മുഴുവൻ യാത്ര ചെയുന്ന പ്രണവ് മോഹൻലാലിനെക്കുറിച്ചുള്ള വാർത്തകൾ സത്യമാണെന്നു ഉറപ്പാക്കികൊണ്ട് അദ്ദേഹം പങ്കുവെച്ച ഒരു ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഇളം സൂര്യപ്രകാശാമേറ്റുകൊണ്ട്
ടീഷർട്ടും ബാഗും ഒപ്പം ഒരു പൂച്ചയെയും തോളിൽ എടുത്തു നിൽക്കുന്ന പ്രണവ് മോഹൻലാലിനെയാണ് ചിത്രത്തിൽ കാണുന്നത്. നിങ്ങൾ ആണ് ശെരിക്കും ജീവിതം ആസ്വദിക്കുന്നത്, cat man, മാന്ത്രികൻ വിത്ത് marjaran, തുടങ്ങി നിരവധി കമെന്റുകൾ ആണ് ഫോട്ടോക്ക് വന്നുകൊണ്ടിരിക്കുന്നത്. ഒപ്പം 2023 ൽ പുതിയ ചിത്രങ്ങൾ ഉണ്ടോ എന്ന ചോദ്യവും ചിലർ ചോദിക്കുന്നുണ്ട്. Story highlight : Pranav Mohanlal with cat latest malayalam