കാലു കുത്തണം കുത്തണം എന്ന് തോന്നും പക്ഷെ കുത്തരുത്; പ്രണവ് മോഹൻലാൽ ഓൺ കയർ !! | Pranav Mohanlal slacklining viral video latest malayalam

എറണാംകുളം : മഴയത്ത് സ്ലാക് ലൈനിങ് നടത്തുന്ന പ്രണവിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്. പ്രണവ് മോഹൻലാലിന്റെ അപാരമായ ബാലന്‍സിങ്ങ് കഴിവ് കണ്ട് അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നിരിക്കുക ആണ് ആരാധകര്‍. ‘മഴയുള്ള ദിവസം റിവേഴ്സ് സ്ലാക് ലൈനിങ്’ എന്ന ക്യാപ്ഷൻ നൽകിയാണ് പ്രണവ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്. ഉയരത്തില്‍ വലിച്ചു കെട്ടിയ കയറിലൂടെ നടക്കുന്ന ഒരു കായിക വിനോദമാണ് സ്ലാക് ലൈനിങ്. നല്ല പരിശീലനത്തിലൂടെ ബാലന്‍സ് നേടിയവർക്കു മാത്രമേ ഇതു ഇത്ര അനായാസം

സാധ്യമാകൂ. ആറര ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം വീഡിയോ ലൈക്ക് ചെയ്തത്. “ഇത് എന്തിന്‍റെ കുഞ്ഞാണോ എന്തോ, താങ്കള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി എന്തെങ്കിലുമുണ്ടോ, പെയ്സ്റ്റ് തിരിച്ചു ട്യൂബിലേക്ക് കയറ്റാൻ പറ്റുമോ സക്കീർ ഭായിക്ക്? ഇനിയിപ്പോ അതും കൂടിയല്ലേ ബാക്കിയുള്ളൂ, സത്യം പറ കാലിൽ ഫെവി ക്വിക്ക് തേച്ചിട്ടില്ലേ” തുടങ്ങിയ രസകരമായ കമന്‍റുകളുമായി ആരാധകരും വീഡിയോയ്ക്ക് താഴെയെത്തി. പലപ്പോഴും സാഹസികത നിറഞ്ഞ അഭ്യാസങ്ങൾ അനായാസം ചെയ്തു

Pranav Mohanlal slacklining viral video latest malayalam

കാണിച്ചു ആരാധകരെ അമ്പരപ്പിക്കുന്ന ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയയിലൂടെ പ്രണവ് പങ്കുവെക്കാറുണ്ട്. പര്‍വതങ്ങളും കൊടുംകാടുകളും അനായാസമായി കയറുന്ന പ്രണവിന്റെ സാഹസികതകൾ കണ്ട് ആരാധകർ അമ്പരന്നിട്ടുണ്ട്. പ്രണവിന്റെ ഇത്തരം കൗതുകം ഉണർത്തുന്ന വിശേഷങ്ങൾ ഒക്കെ തന്നെ പ്രേക്ഷകർ ഇരു കൈകളും നീട്ടി ഏറ്റെടുക്കാറുണ്ട്. ബാലതാരമായി

അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രണവ് സിനിമയിൽ നായകനായി തുടക്കം കുറിച്ചത് ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ ആണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം, അരുണ്‍ ഗോപി സംവിധാനം ചെയ്ത ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നിവയാണ് പ്രണവിന്‍റെ മറ്റു സിനിമകള്‍. Story highlight : Pranav Mohanlal slacklining viral video latest malayalam

Rate this post
You might also like