ജീവിതത്തിൽ ഒരിക്കൽ എങ്കിലും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടത്; ചളി കുഴച്ച് മൺ പാത്രമുണ്ടാക്കി പൂർണിമ !! | Poornima Indrajith shared memories of making vessel latest malayalam
തുർക്കി : മലയാള സിനിമ മേഖലയിൽ ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് പൂർണിമയും ഇന്ദ്രജിത്തും. വിവാഹ വാർഷികവും പൂർണിമയുടെ പിറന്നാളും ആഘോഷമാക്കാനായി ഇരുവരും തുർക്കിയിൽ എത്തിയിരുന്നു. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ യാത്രകളും വിശേഷങ്ങളും നിരന്തരം ആരാധകരുമായി പങ്കിവെക്കാറുണ്ട്. അവിടെ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും പൂർണിമ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നതാണ് ഇപ്പോൾ വളരെ ശ്രദ്ധ നേടുന്നത്.
തുർക്കിയിൽ നിന്ന് മൺ പാത്രമുണ്ടാക്കാൻ പഠിക്കുന്ന റീലാണ് താരം ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്. “ഇതുവരെ ഇത്തരത്തിൽ ചെയ്ത് നോക്കാത്ത ആളുകൾ ഉണ്ടെങ്കിൽ അവരോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. ജീവതത്തിലെ ഏറ്റവും രസകരമായ ഒരു അനുഭവമാണ് നിങ്ങൾ നഷ്ടപ്പെടുത്തുന്നത്” എന്നാണ് പൂർണിമ തന്റെ വീഡിയോയ്ക്കൊപ്പം കുറിച്ചത്. ഇത്തരത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാൻ താത്പര്യം കാണിക്കുന്ന താരമാണ് പൂർണിമ എന്ന് ഇതിനു മുൻപ്

തറി ഉപയോഗിച്ച് വസ്ത്രം നെയ്ത് എടുക്കുന്ന പൂർണിമയുടെ വീഡിയോ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. 2002 ഡിസംബർ 13 നായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവർക്കും രണ്ട് പെൺമക്കളാണ് ഉള്ളത്. പ്രാർഥനയും നക്ഷത്രയും പ്രാർഥന ഒരു പിന്നണി ഗായിക കൂടി ആണ്. പൂര്‍ണിമ ഇന്ദ്രജിത്ത് സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തി ആണ്. 2013 ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ട് തന്നെ വലിയ
രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരിടവേളയ്ക്ക് ശേഷം പൂർണിമ അഭിനയ ജീവിതത്തിലേക്ക് വീണ്ടും തിരികെ എത്തിയിരിക്കുകയാണ്. കൂടാതെ പൂർണിമ അഭിനയിച്ച ‘തുറമുഖം’ എന്ന ചിത്രം ഇപ്പോൾ റിലീസ് കാത്തിരിക്കുകയാണ്. നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിന്ന പൂർണിമ വൈറസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് തിരികെ എത്തിയിരുന്നു. പൂർണിമയുടെ ഇനി റിലീസ് ചെയ്യാനുള്ള ചിത്രമായ തുറമുഖത്തിൽ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെയാണ് പൂർണിമ അവതരിപ്പിക്കുന്നത്. Story highlight : Poornima Indrajith shared memories of making vessel latest malayalam