സ്നേഹം നിറഞ്ഞ രണ്ടു മനസ്സുകൾക്കൊപ്പം ഒരു വൈകുന്നേരം.. പൂർണ്ണിമക്കും ഇന്ദ്രജിത്തിനും ഒപ്പം സമയം ചിലവിട്ട് പ്രിയതാരം സംവൃത!! | Poornima Indrajith meetsup with Samvritha
Poornima Indrajith meetsup with Samvritha : മലയാള സിനിമ പ്രേമികളുടെ എക്കാലത്തെയും താര സുന്ദരി ആണ് സംവൃത സുനിൽ. രസികൻ എന്ന മലയാള ചിത്രത്തിലൂടെ ആണ് വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അങ്ങോട്ട് നിരവധി ചിത്രങ്ങൾ. അറബിക്കഥ, ചോക്ലേറ്റ്, തിരക്കഥ, ഭൂമിമലയാളം, കോക്ക്റ്റൈൽ, മാണിക്കക്കല്ല്, സ്വപ്ന സഞ്ചാരി, ഡയമണ്ട് നെക്കലെസ്, അയാളും ഞാനും തമ്മിൽ, തുടങ്ങിയ സിനിമകൾ എല്ലാം സംവൃതയെ പ്രേക്ഷക മനസുകളിൽ പ്രതിഷ്ടിക്കുകയായിരുന്നു.
2012 ൽ ആണ് താരം വിവാഹിതയാകുന്നത്. വിവാഹശേഷം സിനിമ രംഗത്ത് അത്ര തന്നെ സജീവ മായിരുന്നില്ല എന്നാലും, തന്റെ ആരാധകരെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ അറിയിക്കാറുണ്ടായിരിന്നു. അഖിൽ ജയരാജൻ ആണ് താരത്തിന്റെ ഭർത്താവ്. വിവാഹ ശേഷം തന്റെ ഭർത്താവും മക്കളും ഒത്ത് അമേരിക്കയിലാണ് താരം താമസിച്ചിരുന്നത്. അഗസ്ത്യ അഖിൽ, രുദ്ര അഖിൽ എന്നിവരാണ് മക്കൾ.

ഇടക്ക് താരം ഒരു സിനിമയിൽ അഭിനയിക്കാൻ നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. കൂടാതെ നായിക നായകൻ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ താരം ആ ഇടക്ക് തന്നെ എത്തിയിരിന്നു. ഇപ്പോഴിത താരത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. പ്രിയ നടി പൂർണ്ണിമക്കും ഇന്ദ്രജിത്തിനുമൊപ്പം ഭക്ഷണം കഴിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇത്.
ഫോട്ടോക്ക് ശേഷം കാൻഡിഡ് ആണ് ഇതെന്നും താരം പറയുന്നത് കേൾക്കാം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്. സ്നേഹം നിറഞ്ഞ ഈ രണ്ടു മനസുകൾക്കുമൊപ്പം ഒരു വൈകുന്നേരം എന്ന ക്യാപ്ഷനോടേ പൂർണ്ണിമയെയും ഇന്ദ്രജിത്തിനെയും ടാഗ് ചെയ്താണ് ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.