മലയാളക്കരയെയും ഞെട്ടിച്ച് പൊന്നിയിൻ സെൽവം; ബ്രഹ്മാണ്ഡ ചിത്രത്തിന് പ്രേക്ഷകർ നൽകുന്നത് വൻ സ്വീകരണം !! | Ponniyan Selvan theater response

Ponniyan Selvan theater response : മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവം എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. ഇന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൻറെ പ്രദർശനം പുലർച്ചെ മുതൽ തുടങ്ങിയിരുന്നു. പ്രത്യേക പ്രദർശനം പൂർത്തിയാകുമ്പോൾ ചിത്രത്തിന് ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. മണിരത്നത്തിന്റെ ഗംഭീര മേക്കിങ്, എ ആർ റഹ്മാന്റെ സംഗീതവും അഭിനേതാക്കളുടെ പകരം വയ്ക്കാനാകാത്ത പകർനാട്ടവും ചിത്രത്തെ ഇതിഹാസ തുല്യം ആക്കുന്നു എന്നാണ് സിനിമാ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും പറയുന്നത്.

ഐശ്വര്യാറായി, വിക്രം, കാർത്തി, ജയറാം, ജയൻ രവി, തൃഷ, ശരത് കുമാർ, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, റഹ്മാൻ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. എന്നാൽ അധികവും ആളുകളുടെ അഭിപ്രായം ചിത്രം മലയാളത്തിലായിരുന്നുവെങ്കിൽ അല്ലെങ്കിൽ ചിത്രത്തിന് സബ്ടൈറ്റിൽ ഉണ്ടായിരുന്നുവെങ്കിൽ കഥ മനസ്സിലാക്കുവാൻ കുറേക്കൂടി എളുപ്പമാകും ആയിരുന്നു എന്നാണ്. ചിത്രം കണ്ടിറങ്ങിയ ഓരോ പ്രേക്ഷകനും ഇതിൻറെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു എന്നാണ് പറയുന്നത്.

ps1

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ചിത്രത്തിൻറെ അവസാനം രണ്ടാം പാർട്ടിലേക്കുള്ള ചെറിയ ഒരു സൂചന സംവിധായകൻ ബാക്കി വെക്കുന്നുണ്ടെന്നും ചിത്രത്തിലെ ഫൈറ്റ് രംഗങ്ങൾ അടക്കം ഏതൊരാളെയും പിടിച്ചിരുത്തുന്നത് തന്നെയാണെന്നും പ്രേക്ഷകർ പറയുന്നു. ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചത് ഐശ്വര്യാറായി, വിക്രം, കാർത്തി എന്നിവരുടെ അഭിനയം തന്നെയാണ്.

ആദ്യഭാഗത്ത് കാർത്തിയുടെ കഥാപാത്രത്തിനാണ് ഏറ്റവും കൂടുതൽ പ്രാധാന്യം എന്നും വിക്രത്തിന്റെയും മറ്റും അഭിനയ മികവ് രണ്ടാം ഭാഗത്തിലൂടെ പ്രകടമാകുന്നത് കാണാൻ കാത്തിരിക്കുകയാണെന്നും ആരാധകർ പറയുന്നു. 99.9% ആളുകളും ചിത്രം വൻ വിജയമായിരിക്കും എന്നും ബോക്സ് ഓഫീസ് ഹിറ്റുകൾ തകർത്തെടുക്കും എന്നുമാണ് അഭിപ്രായപ്പടുന്നത്. ഒറ്റവാക്കിൽ ക്ലാസ്സിക് ഹിറ്റ് എന്ന് തന്നെയാണ് ചിത്രത്തെ നിരൂപകർ വിശേഷിപ്പിക്കുന്നത്.

You might also like