അടിയുടെ ഇടിയുടെ പൊടിപൂരം! ഇത് മറ്റൊരു ജോൺ വിക്കെന്ന് സിനിമാപ്രേമികൾ.. ഒരു കിടിലൻ ആക്ഷൻ മൂവിയെ കുറിച്ചറിയാം! | Polar Movie Review

Polar Movie Review Malayalam : ഒരു പ്രമുഖ അസ്സാസിൻ ഗ്യാങ്ങിലെ നമ്പർ വൺ വാടക കൊലയാളിയാണ് ഡങ്കൺ വിസ്ല. ഏത് കൊലക്കൊ മ്പനെയും നിമിഷ നേരം കൊണ്ട് കശാപ്പു ചെയ്യുന്ന വിസ്ലക്ക് ബ്ലാക്ക് കൈസർ എന്ന അപരനാമം കൂടിയുണ്ട്. അങ്ങനെ ഏവരെയും വിറപ്പിച്ചിരുന്ന വിസ്ല നിശ്ചിത പ്രായമെത്തിയപ്പോൾ ഈ ഗ്യാങ്ങിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചു. എന്നാൽ അദ്ദേഹത്തിന്റെ വിരമിക്കൽ വാടക കൊ ലയാളികളുടെ കമ്പനിക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തി വെക്കുന്നുണ്ട്.

Polar Movie

അതുകൊണ്ടു തന്നെ ബാധ്യത ഒഴിവാക്കാൻ വേണ്ടി അദ്ദേഹത്തെ വ ധിക്കാൻ കമ്പനിയുടെ ബോസ് തന്നെ ചിലരെ ഏർപ്പാട് ചെയ്യുന്നു. എന്നാൽ ഡങ്കൺ വിസ്ല ആ കൊടും വനത്തിലെ സിംഹമായിരുന്നു എന്ന് അവർ പിന്നീടാണ് മനസ്സിലാക്കിയത്. പിന്നീടങ്ങോട്ട് അടിയുടെ ഇടിയുടെ പൊടിപൂരമാണ്. 2019-ൽ ഇറങ്ങിയ ഒരു തകർപ്പൻ ആക്ഷൻ ചിത്രമാണ് POLAR. ജോനാസ് ഐക്കർലണ്ടാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയിലെ മുഖ്യ കഥാപാത്രമായി കൊണ്ട് മാഡ്സ് മൈക്കൽസനാണ് വേഷമിട്ടിരിക്കുന്നത്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകർഷണം. ആക്ഷൻ ത്രില്ലറുകളുടെ തലത്തൊട്ടപ്പനായ ജോൺ വിക്ക് സിനിമയോട് ഒരല്പം സാമ്യം പുലർത്തുന്ന സിനിമയാണ് പോളാർ. നിരവധി ഫൈറ്റുകളും ഫയറിങ് സീനുകളും ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. കൂടാതെ മോശമല്ലാത്ത ഒരു ട്വിസ്റ്റും ക്ലൈമാക്സിൽ പ്രേക്ഷകരെ കാത്തിരിക്കുന്നുണ്ട്. വൈക്കിങ്‌സ് സീരിസിലെ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ലാഗർത്തയുടെ വേഷം ചെയ്ത കാതെറിൻ വിന്നിക്കും സിനിമയിൽ ഒരു റോൾ വഹിക്കുന്നുണ്ട്.

Polar Movie Review 1

റൂബി ഒ ഫീ, വനേ സ ഹഡ്ജെൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഒന്ന് രണ്ട് അഡ ൽറ്റ് രംഗങ്ങൾ ഉള്ളതിനാലും വയ ലൻസ് രംഗങ്ങൾ ഉള്ളതിനാലും 18 pl us കാറ്റഗറിയിൽ വരുന്ന സിനിമ കൂടിയാണ് പോളാർ. ആക്ഷൻ ത്രില്ലർ പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് പോളാർ. ത്രസിപ്പിക്കുന്ന ഒരു അനുഭവം തന്നെയാണ് ഈ സിനിമ സമ്മാനിക്കുന്നത്. ചിത്രം നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. കൂടാതെ മലയാള പരിഭാഷയും തയ്യാറാക്കപ്പെട്ടിട്ടുണ്ട്.

You might also like