Plastic Cover In Washing Machine Trick : വീട്ടിലെ ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന എല്ലാ ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ റിസൾട്ട് തരണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന തീർച്ചയായും റിസൾട്ട് ലഭിക്കുമെന്ന് ഉറപ്പുള്ള കുറച്ച് ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കത്രികകൾ
മൂർച്ച പോയി കഴിഞ്ഞാൽ ഉപയോഗിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കത്രികയുടെ മൂർച്ച കൂട്ടാനായി ഉപയോഗിച്ച് കഴിഞ്ഞ മുട്ടയുടെ തോട് കഴുകി വൃത്തിയാക്കിയ ശേഷം അതിൽ ഒന്ന് കട്ട് ചെയ്ത് എടുത്താൽ മാത്രം മതിയാകും. ഇതേ രീതിയിൽ തന്നെ നെയിൽ കട്ടറിന്റെ ഷാർപ്നസും കൂട്ടാനായി സാധിക്കും. വീടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി ഒരു പാത്രത്തിലേക്ക് ഒരുപിടി അളവിൽ കല്ലുപ്പ് ഇട്ടു കൊടുക്കുക.
അതിലേക്ക് അല്പം കംഫർട്ട് കൂടി ഒഴിച്ച് ഒന്ന് മിക്സ് ചെയ്ത ശേഷം ഹാളിലോ മറ്റോ കൊണ്ടു വയ്ക്കുകയാണെങ്കിൽ വീടിനകത്ത് എപ്പോഴും സുഗന്ധം നിലനിർത്താനായി സാധിക്കും. കല്ലുപ്പ് പെട്ടെന്ന് കട്ടപിടിച്ചു പോകുന്നത് മറ്റൊരു വലിയ പ്രശ്നമാണ്. അത് ഒഴിവാക്കാനായി ഒരു ചെറിയ കഷണം ചിരട്ടയുടെ പീസ് കൂടി കല്ലുപ്പിനോടൊപ്പം ഇട്ടുവച്ചാൽ മതി. വാഷിംഗ് മെഷീനിൽ തുണികൾ അലക്കുമ്പോൾ അവ കെട്ടുപിണഞ്ഞ് കിടക്കുന്നത് ഒരു പതിവ് കാഴ്ചയാണ്.
അത് ഒഴിവാക്കാനായി തുണികൾ അലക്കാനായി വാഷിംഗ് മെഷീനിൽ ഇടുമ്പോൾ രണ്ടോ മൂന്നോ പ്ലാസ്റ്റിക് കവറുകൾ കൂടി അവയോടൊപ്പം ഇട്ടു കൊടുത്താൽ മാത്രം മതി. യാത്രകൾ പോകുമ്പോൾ കുടുംബാംഗങ്ങളുടെ എല്ലാം ടൂത്ത് ബ്രഷ് കൃത്യമായി അറേഞ്ച് ചെയ്ത് സൂക്ഷിക്കാനായി ഒരു ഗ്ലൗസ് ഉപയോഗപ്പെടുത്താവുന്നതാണ്. അതുപോലെ ഗ്ലൗസ് കയ്യിൽ സ്ഥിരമായി ഇടുമ്പോൾ വിയർക്കുന്നത് ഒഴിവാക്കാനായി ഗ്ലൗസിനകത്ത് അല്പം പൗഡറിട്ട ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Ansi’s Vlog