Plant Care Tips For Rose: റോസ് ചെടികൾക്ക് കൊടുക്കേണ്ട വളങ്ങളെ കുറിച്ചും ആ വളങ്ങൾ എപ്പോൾ എങ്ങനെയാണ് നൽകേണ്ടത് എന്നും ഉള്ളതിനെ കുറിച്ച് വിശദമായി അറിയാം. എല്ലാ സീസണിലും നല്ലതുപോലെ കൃത്യമായി വേണ്ട രീതിയിൽ പരിപാലിക്കുക ആണെങ്കിൽ നല്ല റോസാപ്പൂക്കൾ നമുക്ക് ഉണ്ടാക്കിയെടുക്കാം.
അതു കൊണ്ടു തന്നെ മറ്റു ചെടികളെ അപേക്ഷിച്ച് റോസ് ചെടികൾക്ക് കൂടുതൽ വളങ്ങളും ആവശ്യമാണ്. റോസ് ചെടികൾ നല്ലതു പോലെ വളരണമെങ്കിൽ കൃത്യമായ ഇടവേളകളിൽ ചെടിക്ക് ആവശ്യമായിട്ടുള്ള ന്യൂട്രിയൻസ് അടങ്ങിയ വളങ്ങൾ നമ്മൾ കൊടുത്തു കൊണ്ടിരിക്കണം. അതുകൂടാതെ ഫങ്കിസൈഡ്, ഇൻസെക്ടിസൈഡ്, പെസ്റ്റിസൈഡ് ഇത് മൂന്നും മാറിമാറി
Ads
സ്പ്രേ ചെയ്തു കൊടുത്തു കൊണ്ടിരിക്കണം. വളപ്രയോഗം പോലെ വളരെ പ്രധാനമായും ഉള്ള ഒരു കാര്യമാണ് ഇവയുടെ കീടനിയന്ത്രണം. റോസ് ചെടികൾ റീപ്പോട്ട് ചെയ്തു കഴിഞ്ഞാൽ ഒരു മാസത്തിനു ശേഷം ആയിരിക്കും പിന്നെ അവയിലേക്ക് വളങ്ങൾ കൊടുക്കേണ്ടത്. ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക് തുടങ്ങിയവ മൂന്നും ചെടികൾക്ക് നിർബന്ധമായും കൊടുക്കേണ്ടതാണ്.
Advertisement
ഇതിൽ ചാണകപ്പൊടി എടുക്കുമ്പോൾ നന്നായിട്ട് ഉണങ്ങിയ ചാണകപ്പൊടി എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ കട്ടി ആയിട്ടുള്ള ചാണകം വേനൽക്കാലങ്ങളിൽ റോസ് ചെടികളുടെ ചുവട്ടിൽ ഇട്ടു കൊടുക്കുന്നത് വളരെ നല്ലതാണ്. വിശദ വിവരങ്ങൾ അറിയാനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Video credit : RIZA’ Z VIBES