പിഷു അല്ലടാ.. അച്ഛാന്ന് വിളിയെടാ.. 🤣🤣 പിഷാരടിയുടെ പിറന്നാളിന് മഞ്ജു കൊടുത്ത പണി കണ്ടോ! 😳🤣 വൈറലായി വീഡിയോ 🤣🔥

കോമഡി ആർട്ടിസ്റ്റായി മിനി സ്ക്രീനിലൂടെ ചുവടുവെച്ച് സിനിമയിലേക്ക് എത്തിയ നടനാണ് പിഷാരടി. നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാ വിൻറെ അവതാരകനായി എത്തിയപ്പോൾ കൂടുതൽ ആരാധകരെ സമ്പാദിക്കാൻ സാധിച്ചു. ഇന്നാണ് അദ്ദേഹത്തിന്റെ ജന്മദിനം. സഹപ്രവർത്തകർ ഉൾപ്പെടെ ഒരു പാട് ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ പിഷാരടിയ്ക്ക് ആശംസകൾ നേർന്നത്.

അതിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയത് നടി മഞ്ജു വാര്യരുടെ പോസ്റ്റ് ആണ്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് മഞ്ചു ബർത്ത് ഡേ പോസ്റ്റ് പങ്കു വെച്ചിരിക്കുന്നത്. പിഷാരടിയും മകനും കൂടിയുള്ള ഒരു രസകരമായ വീഡിയോ ആണ്. ഇരുവരുടെയും സംഭാഷണം അതിലൂടെ കേൾക്കാം.പിഷാരടി കുട്ടിയെ എടുത്തു പിടിച്ച് കളിപ്പിക്കുന്നത് കാണാം. സംസാരിക്കുന്നതിന് ഇടയിൽ മകൻ അച്ഛനെ വിളിക്കുന്നത് പിഷു എന്നാണ്. പൊതുവേ ആ പേരിൽ ആണല്ലോ

താരം അറിയപ്പെടുന്നത്. അത് കുട്ടി കേട്ടിട്ട് ഉണ്ടാവാം… തുടർന്ന് അച്ഛാ എന്ന് വിളിക്കാൻ പിഷാരടി പറയുന്നുണ്ട്. പക്ഷെ, മകൻ അത് അനുസരിക്കുന്നില്ല, കുസൃതി ചിരിയോടെ വീണ്ടും ആ നാവിൽ നിന്ന് ഉയർന്നത് അങ്ങനെ തന്നെ. ഇതു കേട്ട് താരം അച്ഛന്റെ പേര് എന്താണ് എന്ന് ചോദിക്കുന്നുണ്ട്. അപ്പോഴും മറുപടിയായി പിഷു എന്ന് തന്നെയാണ് കുഞ്ഞ് പറഞ്ഞത്. ഈ വീഡിയോയ്ക്ക് താഴെ മഞ്ജു പിഷുവിന് ജന്മദിനാശംസയും നേർന്നിട്ട് ഉണ്ട്.

‘ഹാവ് എ ഹാപ്പി ബർത്ത് ഡേ പിഷൂ’ എന്ന് ആണ് മഞ്ജു കുറിച്ചത്. പോസ്റ്റിന് താഴെ നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് കമൻറുകളുമായി എത്തിയിരിക്കുന്നത്. നടി ഗീതു മോഹൻദാസും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. ചിരിക്കുന്ന ഇമോജി കൊണ്ട് ആണ് താരം കമന്റ് ബോക്സ് നിറച്ചത്. തൊട്ടു താഴെ പിഷാരടി മഞ്ജുവിനോട് നന്ദിയും ഒപ്പം രേഖപ്പെടുത്തിയിരിക്കുന്നു. താങ്ക്യൂ ചിഞ്ചിലേഷ് എന്ന് ആണ് താരം കമന്റ് ചെയ്തിരിക്കുന്നത്.

Rate this post
You might also like