മൂന്ന് തലമുറയിലെ നാല് ഗർഭിണികൾ ഒന്നിച്ചൊരു മറ്റേർണിറ്റി ഫോട്ടോഷൂട്ട്; അമ്മാമ്മ മുതൽ കൊച്ചുമോൾ വരെ !! | Pingamy Variety Maternity Photoshoot Viral Malayalam

Pingamy Variety Maternity Photoshoot Viral Malayalam : അനുദിനം നിരവധി വാർത്തകളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറാറുള്ളത്. വ്യത്യസ്തമായ ആശയങ്ങൾ ആണ് എന്നും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നതും ചർച്ചചെയ്യപ്പെടുന്നതും. വ്യത്യസ്തമായ പല ഫോട്ടോഷൂട്ടുകളും ഇതിനോടകം തന്നെ ജനങ്ങൾ കണ്ടു കഴിഞ്ഞു. നിരവധി താരങ്ങളുടെയും, സെലിബ്രിറ്റികളുടെയും വീഡിയോകൾക്ക് എന്നും സമൂഹമാധ്യമങ്ങളിൽ വലിയ സ്ഥാനമാണുള്ളത് എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കുടുംബത്തിന്റെ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്.

വ്യത്യസ്തമായ ആശയം തന്നെയാണ് ഈ ഫോട്ടോഷൂട്ടിന് ജനപ്രീതി നേടാൻ കാരണമാക്കിയത്.പങ്കുവെച്ച ഈ ചിത്രങ്ങളും ചിത്രങ്ങളുടെ പിന്നാമ്പുറ കാഴ്ചകളും കാണുന്ന ഏതൊരു വ്യക്തിയുടെയും മനസ്സിന് കുളിർമ നൽകുന്നതാണ്. വ്യത്യസ്തമായ മെറ്റെർനിറ്റി ഷൂട്ടിന്റെ ആശയങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു. എന്നാൽ ഒരു കുടുംബം മുഴുവൻ ഒരൊറ്റ മെറ്റെർണിറ്റി ഷൂട്ടിൽ കൊണ്ടുവരാൻ സാധിച്ചാൽ എങ്ങനെയിരിക്കും. ഇതുവരെ ആരും പരീക്ഷിച്ചു നോക്കാത്ത ഒരു സംഭവമാണിത്.

Pingamy Variety Maternity Photoshoot Viral Malayalam

ഏതായാലും എടുത്ത ചിത്രങ്ങളും ഫോട്ടോകളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. വളരെ രസകരമായ ചിത്രങ്ങളാണ് ക്യാമറയിലൂടെ പ്രേക്ഷകർക്കു മുൻപിൽ എത്തിയിരിക്കുന്നത്. അച്ഛനും അമ്മയും സഹോദരനും സഹോദരന്റെ ഭാര്യയും എല്ലാവരും അടങ്ങുന്ന ഒരു കിടിലൻ ഫാമിലി മെറ്റെർണിറ്റി ഫോട്ടോ ഷൂട്ട്. ആത്രേയ വെഡിങ് സ്റ്റോറീസ് ആണ് ഈ ഫോട്ടോസ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. എല്ലാവരും അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങളും വളരെ വ്യത്യസ്തമാണ്.

ഫോട്ടോ എടുത്തിരിക്കുന്ന പശ്ചാത്തലം ആകട്ടെ ഒന്നിനൊന്ന് മികവുറ്റതും. കിടിലൻ ഫോട്ടോഷൂട്ട് രണ്ടുമൂന്നു ഭാഗങ്ങളായി ഫോട്ടോഗ്രാഫർ തന്റെ ഔദ്യോഗിക പേജിലൂടെ പ്രേക്ഷകർക്കായി പങ്കുവെച്ചിട്ടുണ്ട്.പിൻഗാമി, ഒരു കുടുംബം മുഴുവൻ ഒത്തുകൂടിയ മറ്റേർണിറ്റി ഫോട്ടോഷൂട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പ്രേക്ഷകർക്കു മുൻപിൽ എത്തിയത്. ജിബിൻ ജോയ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ പേജിലൂടെ തന്നെയാണ്
ഇവ പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരിക്കുന്നത്. ഏതായാലും ഈ ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ വളരെ രസകരമായതും കൗതുകകരവും ആണ്.

5/5 - (1 vote)
You might also like