ഹായ് പപ്പാ.. പൈലറ്റായി പപ്പയെ കണ്ട കുരുന്നിന്റെ ചിരി കണ്ടോ! സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ!!

ആദ്യമായി പ്ലെയിനിൽ കയറിയ കുഞ്ഞാവ പൈലറ്റ് വേഷത്തിൽ അച്ഛനെക്കണ്ട് ചിരിക്കുന്ന ചിരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഷനായ മോട്ടിഹാർ എന്ന കുട്ടിയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്ന വിഡിയോയിൽ ഉള്ളത്. ആദ്യമായി ഫ്‌ളൈറ്റിൽ കയറിയ കുഞ്ഞാവയെ കാണാനായി അച്ഛനായ പൈലറ്റ് കോക്പിറ്റിൽ നിന്നും പുറത്തേക്ക് ഇറങ്ങി നിന്ന് നോക്കുന്നതും, സീറ്റിന് മേലെ കേറി നിന്ന് അച്ഛനെക്കണ്ട

കുഞ്ഞാവ പപ്പാ എന്നു പറഞ്ഞ് തുള്ളിച്ചാടുന്നതുമാണ് വിഡിയോയിൽ ഉള്ളത്. ഷനായയുടെ പേരിൽ തുടങ്ങിയ അമ്മ പ്രിയങ്ക മാനേജ് ചെയ്യുന്ന ഇൻസ്റ്റാഗ്രാം ഐഡിയിലാണ് വീഡിയോ ആദ്യം പോസ്റ്റ് ചെയ്തത്. ആ ഇൻസ്റ്റാഗ്രാം ഐഡിയിൽ മാത്രമായി 1.5 മില്യൺ ആളുകളാണ് ഈ വീഡിയോ കണ്ടത്. ഇന്ന് സോഷ്യൽ മീഡിയയിൽ കണ്ടതിൽവച്ച് ഏറ്റവും നല്ല വീഡിയോ എന്നും, ഇങ്ങനെ ഒരു സുന്ദരിക്കുട്ടിയെ മകളായി കിട്ടാൻ ഭാഗ്യം

വേണമെന്നുമൊക്കെ കമന്റ് സെക്ഷനിൽ ആളുകൾ കുറിക്കുന്നുണ്ട്. എത്ര കണ്ടാലും മതിവരാത്ത വീഡിയോ എന്നാണ് സോഷ്യൽ മീഡിയ ഒട്ടടങ്കം പറയുന്നത്. ‘പാപ്പയോടൊപ്പമുള്ള എന്റെ ആദ്യത്തെ ഫ്ളൈറ്റ്… പപ്പ എന്നെ ഡൽഹിയിലേക്ക് ഫ്‌ളൈറ്റിൽ കൊണ്ടുപോയി. എനിക്ക് പപ്പയെ കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ഇതുവരെ ഉള്ളതിൽവച്ചു എന്റെ ഏറ്റവും പ്രിയപ്പെട്ട ഫ്ളൈറ്റ് യാത്ര’ എന്ന ക്യാപ്ഷ്യനോട്‌ കൂടിയാണ്

വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പപ്പ എന്റെ ബെസ്‌റ്റ് ഫ്രണ്ട് ആണ് എന്ന് ഇൻസ്റ്റാഗ്രാം ഷനായ ഇൻസ്റ്റാഗ്രാം ഐഡിയിൽ കുറിച്ചിട്ടുണ്ട്. പപ്പയെ തനിക്ക് ഒരുപാട് ഇഷ്ടമാണ് എന്നും ഷനായ പറയുന്നുണ്ട്. കുഞ്ഞു താരത്തിന്റെ ജനിച്ചപ്പോൾ മുതലുള്ള വിഡിയോകളും, ചിത്രങ്ങളും അമ്മ കൃത്യമായി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘സൂര്യപ്രകാശവും അല്പം ചുഴലിക്കാറ്റും നിറഞ്ഞ കുഞ്ഞാണ്’ എന്നാണ് ‘അമ്മ ഷനായയെക്കുറിച്ചു പറയുന്നത്.

Rate this post
You might also like