മൂന്നാറിൽ അവധി ആഘോഷിച്ച് അമൃത; ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് താരം; ഈ ലുക്ക് പൊളിച്ചു എന്ന് ആരാധകർ!! | photoshoot pictures of Amrutha Nair

photoshoot pictures of Amrutha Nair malayalam : മലയാള കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അമൃത നായർ. ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയാണ് അമൃത അഭിനയ ലോകത്തേക്ക് കടന്നുവന്നതെങ്കിലും താരത്തെ മലയാളികളുടെ പ്രിയങ്കരി ആക്കി മാറ്റിയത് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന കുടുംബ വിളക്ക് എന്ന സീരിയലിലെ കഥാപാത്രമാണ്. കുടുംബ വിളക്കിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം അപ്രതീക്ഷിതമായി സീരിയലിൽ നിന്നും പിന്മാറുന്നത്.

photoshoot pictures of Amrutha Nair

ഒരു ചാനൽ പ്രോഗ്രാമിൽ പങ്കെടുക്കുന്നതിന് വേണ്ടിയായിരുന്നു താരത്തിന്റെ പിന്മാറ്റം. ഇത് സീരിയൽ ആരാധകരെ ഏറെ ദുഃഖത്തിൽ ആക്കിയിരുന്നു. സീരിയലിൽ നിന്നും പിന്മാറിയെങ്കിലും നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലൂടെയും വെബ് സീരീസുകളിലൂടെയും ഒക്കെ അമൃത വീണ്ടും ആരാധകർക്ക് മുൻപിൽ എത്തി. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന കളിവീട് എന്ന സീരിയലിലാണ് അമൃത ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ താരത്തിന് സ്വന്തമായി youtube ചാനലും ഉണ്ട്.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

യൂട്യൂബ് ചാനലിലൂടെ താരം സ്ഥിരമായി തന്നെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. നിരവധി ഫോളോവേഴ്സ് ആണ് താരത്തിന്റെ യൂട്യൂബ് ചാനലിൽ ഉള്ളത്. ഇതുകൂടാതെ ഇൻസ്റ്റാ അക്കൗണ്ടിലൂടെയും അമൃത തൻറെ വിശേഷങ്ങൾ ആരാധകർക്കൊപ്പം പങ്കുവയ്ക്കാറുണ്ട്. അമൃത നായരുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. സീരിയൽ രംഗത്തു നിന്നുള്ള സുഹൃത്തുക്കൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന്റെ ഫോട്ടോഷോട്ടുകൾക്ക് താഴെ കമന്റുകളുമായി എത്താറുള്ളത്.

blockquote class=”instagram-media” data-instgrm-permalink=”https://www.instagram.com/p/CkP32q1pQAR/?utm_source=ig_embed&utm_campaign=loading” data-instgrm-version=”14″ style=” background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% – 2px); width:calc(100% – 2px);”>

മൂന്നാറിലെ ഡ്രീം ക്യാച്ചർ പ്ലാന്റേഷൻ റിസോർട്ടിൽ നിന്നുള്ള അമൃതയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിമ്മിംഗ് പൂളിൽ ഗ്ലാമറസ് ലുക്കിൽ ആണ് ഇക്കുറി താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലൻ ഫോട്ടോ ഷൂട്ട് പൊളിച്ചു എന്നാണ് ആരാധകരിൽ ഏറെയും ചിത്രങ്ങൾക്ക് താഴെ കമൻറ് ചെയ്തിരിക്കുന്നത്. തൻറെ ഇൻസ്റ്റാ അക്കൗണ്ടിലൂടെയാണ് താരം ചിത്രങ്ങൾ ആരാധകരുമായി പങ്കു വച്ചിരിക്കുന്നത്.

<
You might also like