
Pesaha Appam And Paal Recipe Malayalam : പെസഹ അപ്പവും പാലും ക്രിസ്ത്യൻ ആചാരങ്ങളോട് അനുബന്ധിച്ച് മിക്ക വീടുകളിലും ഉണ്ടാക്കുന്നതാണ്. എന്നാൽ ഓരോ സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും ഈ ഒരു വിഭവം തയ്യാറാക്കുന്നത്. വളരെ എളുപ്പത്തിൽ അതേസമയം നല്ല രുചിയോടു കൂടി പെസഹ അപ്പവും പാലും തയ്യാറാക്കേണ്ട രീതി വിശദമായി മനസ്സിലാക്കാം. പെസഹാ അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ ചേരുവകൾ രണ്ട് കപ്പ് പച്ചരി, ഒരു കപ്പ് ഉഴുന്ന്, ഒരു കപ്പ് തേങ്ങ, നാല് വെളുത്തുള്ളി, 10 ചെറിയ ഉള്ളി, അല്പം ജീരകം, ഉപ്പ് ആവശ്യത്തിന് വെള്ളം എന്നിവയാണ്.
അപ്പം തയ്യാറാക്കുന്നതിന് ആവശ്യമായ മാവ് അരയ്ക്കുന്നതിന് വേണ്ടി അരിയും ഉഴുന്നും മൂന്നു മണിക്കൂർ കുതിർത്താനായി വെക്കണം. അരിയും ഉഴുന്നും കുതിർന്ന ശേഷം ആദ്യം മിക്സിയുടെ ജാറിലോട്ട് ഉഴുന്നിട്ട് നല്ലതുപോലെ അരച്ചെടുക്കണം. ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് അരിയും ഇതേ രീതിയിൽ അരച്ചെടുക്കുക. അതിനുശേഷം എടുത്തുവച്ച തേങ്ങ,വെളുത്തുള്ളി, ചെറിയ ഉള്ളി,ജീരകം എന്നിവ നന്നായി അരച്ചെടുത്ത് തയ്യാറാക്കി വച്ച മാവിലേക്ക് മിക്സ് ചെയ്തു കൊടുക്കുക.

ഇത് കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും പൊങ്ങാനായി വയ്ക്കണം. അതിനുശേഷം ഒരു ഇഡലി പാത്രം അടുപ്പത്ത് വെച്ച് വെള്ളമൊഴിച്ച് ചൂടാക്കുക. ആവി വന്നു തുടങ്ങുമ്പോൾ ഒരു പ്ലേറ്റിൽ അല്പം എണ്ണ തടവി തയ്യാറാക്കി വെച്ച മാവ് അതിലേക്കു ഒഴിച്ച് പരത്തി ആവി കേറ്റാനായി വയ്ക്കാവുന്നതാണ്. കുറഞ്ഞത് 20 മിനിറ്റ് എങ്കിലും ആവി കയറിയാൽ മാത്രമാണ് നല്ല സോഫ്റ്റ് ആയ അപ്പം ലഭിക്കുകയുള്ളൂ. ഈ സമയം അപ്പത്തിലേക്ക് ആവശ്യമായ പാൽ തയ്യാറാക്കി എടുക്കാം.
അതിനായി ആദ്യം മധുരത്തിന് ആവശ്യമായ ശർക്കര ഉരുക്കി എടുക്കണം.അതിനുശേഷം എടുത്തുവച്ച രണ്ടാം പാലിലേക്ക് ചുക്ക്, ജീരകം,ഏലക്കായ എന്നിവ ഒന്ന് ചൂടാക്കി പൊടിച്ച ഇട്ടു കൊടുക്കാം.ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് തയ്യാറാക്കി വെച്ച മിശ്രിതം അരിപ്പൊടി കൂടി ഇട്ട് നല്ലതുപോലെ കുറുക്കി എടുക്കണം.ഇതിലേക്ക് ശർക്കരപ്പാനി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തെടുത്ത് മാറ്റി വയ്ക്കാം. ഇത്രയും ചെയ്താൽ പെസഹ അപ്പത്തിനുള്ള പാലും റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. video credit : COOK with SOPHY