പെർഫെക്ട് ഓകെ മച്ചാനും അശ്വിൻ ഭാസ്‌കറും വേറെ ലെവൽ!! ഇന്ത്യ കടന്ന് പെർഫെക്ട് ഓകെ തരംഗമാകുന്നു.!!

കൊവിഡ് തുടങ്ങിയ കാലത്ത് സോഷ്യൽമീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോയായിരുന്നു നൈസലിന്‍റെ ‘പെര്‍ഫെക്ട് ഓകെ’ വീഡിയോ. ‘‘ ഹായ് എന്താ പരിപാടി ? സുഖല്ലേ… പെർഫക്ട്..ഓക്കെ… ആൻഡിറ്റീസ് റ്റൂ ആൻഡ്ദ റ്റാൻ ആൻഡ്ദ കൂൻ ആൻഡ്ദ പാക്ക്..ഒക്കേ? ’’ എന്ന കോഴിക്കോടുകാരൻ നൈസലിന്റെ ഡയലോഗ് ചുരുങ്ങിയ കാലം കൊണ്ടാണ് ഏറെ വൈറലായി മാറിയത്.

രസകരമായ രീതിയിൽ ഇംഗ്ലീഷ് വാക്കുകള്‍ പറയുന്ന നൈസലിന്‍റെ വീഡിയോ പിന്നെ ഡിജെ മിക്‌സിങ് സോങ് ആക്കി മാറ്റി. പെര്‍ഫെക്റ്റ് ഓക്കെയെ കൂടുതല്‍ പെര്‍ഫെക്റ്റ്‌ ആക്കിയത് അശ്വിൻ ഭാസ്‌കറായിരുന്നു. കോഴിക്കോടുകാരൻ തന്നെയായ അശ്വിൻ ഭാസ്കര്‍ ഈ വീഡിയോ റാപ് സ്റ്റൈലില്‍ അവതരിപ്പിച്ചതോടെ നൈസലിന് വീണ്ടും ആരാധകർ കൂടുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു അശ്വിൻ ഭാസ്‌കറിന്റെ പെർഫെക്ട് ഓകെ. നിരവധി സിനിമാതാരങ്ങളും മറ്റും പെർഫെക്ട് ഓകെ അനുകരിച്ച് എത്തിയിരുന്നു. ഇപ്പോൾ ഇന്ത്യ കടന്ന് ലോകത്തിൽ തന്നെ തരംഗമായി മാറുകയാണ് അശ്വിൻ ഭാസ്‌കറിന്റെ പെർഫെക്ട് ഓകെ. ലണ്ടനിലെ പ്രശസ്ത മ്യൂസിഷ്യനും ഡാൻസറുമായ Shady Shae അശ്വിൻ ഭാസ്‌കറിന്റെ പെർഫെക്ട് ഓകെയെ റിയാക്ട് ചെയ്‌ത്‌ എത്തിയിരിക്കുകയാണ്.

ലണ്ടൻ വരെ എത്തിയിരിക്കുകയാണ് പെർഫെക്റ്റ് ഓകെ മച്ചാൻ ഇപ്പോൾ. അർത്ഥമോ ഗ്രാമറോ ഒന്നും നോക്കാതെയുള്ള ഈ ഇംഗ്ലീഷ് വാക്കുകൾ ലോകത്തിൽ തന്നെ ഫേമസ് ആയികൊണ്ടിരിക്കുന്നു. പെർഫെക്റ്റ് ഓകെ വീഡിയോ ഇപ്പോളും സോഷ്യല്‍ മീഡിയയില്‍ തരംഗം തന്നെയാണ്. മലയാളികളുടെ നിരവധി വീഡിയോകൾ Shady Shae ഇതിനോടകം റിയാക്ട് ചെയ്‌ത്‌ എത്തിയിട്ടുണ്ട്.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe