സോഫ്റ്റ് ആയ പാലപ്പം റെസിപ്പി നാടൻ രീതിയിൽ 😋👌 പാലപ്പം ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. എളുപ്പത്തിൽ സോഫ്റ്റ് പാലപ്പം 👌👌

സോഫ്റ്റ് ആയ പാലപ്പം റെസിപ്പി നാടൻ രീതിയിൽ. പാലപ്പം ഇനി ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ.. പെർഫെക്റ്റ് ആയി സോഫ്റ്റ് പാലപ്പം എളുപ്പത്തിൽ തയ്യാറാക്കാനായി ആദ്യം 1 കപ്പ് പച്ചരി നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു 5 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതിനുശേഷം ഇത് ഒരു മിക്സിയുടെ ജാറിലേക്കിട്ട് കുറച്ചു വെള്ളം ഒഴിച്ച് അരച്ചെടുക്കുക. എന്നിട്ട് കപ്പികാച്ചുന്നതിനായി മറ്റൊരു പാത്രത്തിലേക്ക് ഇതിൽ നിന്നും 4 tbsp മാവ് എടുക്കുക.

അതിനുശേഷം ഇതിലേക്ക് 1 ഗ്ലാസ് വെള്ളം ചേർക്കുക. പാലുംവെള്ളം പോലെ ആയിട്ടുണ്ടാകും ഇപ്പോൾ ഈ മാവ്. ഇനി ഇത് അടുപ്പത്ത് വെച്ച് ചൂടാക്കുക. ചൂടാകുമ്പോൾ ഇടക്കിടക്ക് ഇളക്കികൊടുത്ത് നല്ലപോലെ കുറുക്കിയെടുക്കുക. അങ്ങിനെ കപ്പികാച്ചൽ റെഡിയായിട്ടുണ്ട്. അതിനുശേഷം ഇത് ചൂടാറാനായി മാറ്റിവെക്കാം. അടുത്തതായി മിക്സിയിൽ അരച്ചെടുത്ത മാവിലേക്ക് അര മുറി തേങ്ങചിരകിയത്, നേരത്തെ തയ്യാറാക്കിവെച്ചിരിക്കുന്ന

കപ്പികാച്ചിയത്, 1/2 tsp ഇൻസ്റ്റന്റ് ഈസ്റ്റ്, 4 tbsp പഞ്ചസാര എന്നിവ ചേർത്ത് മിക്സിയിൽ നല്ലപോലെ അരച്ചെടുക്കുക. എന്നിട്ട് മാവ് ഒരു ബൗളിലേക്ക് മാറ്റുക. ഇനി മാവ് നല്ലപോലെ പൊന്തിവരാനായിട്ട് ഒരു 7-8 മണിക്കൂർ അടച്ചുവെക്കുക. ഇപ്പോൾ മാവ് നല്ലപോലെ പൊന്തിവന്നിട്ടുണ്ടാകും. ഇനി ഇത് തവികൊണ്ട് നല്ലപോലെ ഇളക്കിയെടുക്കുക. കട്ടയൊക്കെ നന്നായിട്ട് ഉടഞ്ഞു കിട്ടണം. അടുത്തതായി മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നല്ലപോലെ ഇത്

യോജിപ്പിച്ചെടുക്കാം. അങ്ങിനെ പാലപ്പത്തിനുള്ള മാവ് ഇവിടെ റെഡിയായിട്ടുണ്ട്. ഇനി ഇത് ചുട്ടെടുക്കാനായി ഒരു പാലപ്പച്ചട്ടി അടുപ്പത്ത് വെച്ച് ചൂടാക്കുക. ചട്ടി ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കിവെച്ചിരിക്കുന്ന മാവ് തവികൊണ്ട് ഒഴിച്ചു കൊടുക്കാവുന്നതാണ്. അതിനു ശേഷം മാവ് ചട്ടിയിൽ എല്ലാഭാഗത്തേക്കും ചുറ്റിച്ചു കൊടുക്കാവുന്നതാണ്. ഇനി അടച്ചു വെച്ച് 1 & 1/2 – 2 മിനിറ്റ് നേരം വേവിച്ചെടുക്കാം. Video credit: KeralaKitchen Mom’s Recipes

Rate this post
You might also like