പൂപോലെ സോഫ്റ്റായ പെർഫെക്ട് ഇടിയപ്പം! കൈ പൊള്ളാതെ കൈ വേദനിക്കാതെ ഇനി ആർക്കും ഇടിയപ്പം ഉണ്ടാക്കാം!! | Perfect Soft Idiyappam Recipe

Perfect Soft Idiyappam Recipe : ഇടിയപ്പം ഉണ്ടാക്കാൻ ഇനി മാവ് കുഴച്ചു സമയം കളയേണ്ട ആവശ്യമില്ല. മാവ് കുഴക്കാതെ ഇടിയപ്പം ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ഇടിയപ്പം എല്ലാവർക്കും ഇഷ്ടമാണെങ്കിലും അത് ഉണ്ടാക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്. ഇടിയപ്പം ഉണ്ടാക്കാനുള്ള മാവ് കുഴയ്ക്കുക എന്നുള്ളത് ഏറ്റവും വലിയ കടമ്പ തന്നെയാണ്. എന്നാൽ മാവ് കുഴച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല . ഇനി മുതൽ ഈ ഒരു രീതിയിൽ ഇടിയപ്പം ഉണ്ടാക്കി നോക്കൂ.

  • അരിപ്പൊടി
  • ഉപ്പ്
  • വെള്ളം

പാചകത്തിൽ തുടക്കക്കാരായവർക്ക് പോലും വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു രീതിയാണിത്. ഒരു ബൗളിലേക്ക് നിങ്ങൾക്ക് ആവശ്യമായ അരിപ്പൊടി എടുത്ത് അതിലേക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത ശേഷം നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് കുറേശ്ശെയായി വെള്ളം ഒഴിച്ചു കൊടുത്ത് കട്ടിയുള്ള ഒരു മാവാക്കി എടുക്കുക. വളരെ ലൂസായോ അല്ലെങ്കിൽ വളരെ കട്ടികൂടിയോ മാവ് ഉണ്ടാക്കരുത്. ഇഡ്ഡലി മാവിന്‍റെ ഒക്കെ ഒരു പരിവത്തിൽ ആക്കി എടുക്കുക.

Ads

വെള്ളം ഒഴിക്കുമ്പോൾ ചൂടു വെള്ളം വേണം എനിക്കാ. റൂം ടെമ്പറേച്ചറിൽ ഉള്ള വെള്ളം ഒഴിച്ചാൽ മതിയാകും. ശേഷം ഒരു പ്ലാസ്റ്റിക് കവറോ പൈപ്പിംഗ് ബാഗോ എടുത്ത് അതിനുള്ളിൽ ഈ മാവൊഴിച്ച് കൊടുക്കുക. പ്ലാസ്റ്റിക് കവറിന്റെ ഉള്ളിലേക്ക് മാവ് ഒഴിച്ച ശേഷം പ്ലാസ്റ്റിക് കവറിന്റെ ഒരറ്റം ചെറുതായി ഒന്ന് മുറിച്ചു കൊടുക്കുക. അടുപ്പിൽ ഒരു പാൻ വെച്ച് ചൂടായ ശേഷം ചെറുതായി വെളിച്ചെണ്ണ തടവി അതിലേക്ക് ഈ മാവ് പൊട്ടിച്ച ഭാഗം കൊണ്ട് ഒഴിച്ചു കൊടുക്കുക. ഇടിയപ്പത്തിന്റെ പോലെ നൂൽ നൂല് പോലെ നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിൽ ഒഴിച്ചു കൊടുക്കാവുന്നതാണ്. ശേഷം ഒരു സൈഡ് വെന്ത് എന്ന് കാണുമ്പോൾ മറിച്ചിട്ട് അടുത്ത ഭാഗം വേവിച്ചു എടുത്താൽ ഇടിയപ്പം റെഡി. Credit: Grandmother Tips

BreakfastIdiyappam RecipePerfect Soft Idiyappam RecipeRecipeTasty Recipes