എളുപ്പത്തിൽ നല്ല ചൂടുള്ള ഒരു സോഫ്റ്റ് & ക്രിസ്‍പി‌ ഗോതമ്പ് പൂരി 😋 ഇനി ആരും പൂരി ശരിയാവുന്നില്ലന്ന് പറയില്ല! 😋👌

എളുപ്പത്തിൽ നല്ല ചൂടുള്ള ഒരു സോഫ്റ്റ് & ക്രിസ്‍പി‌ ഗോതമ്പ് പൂരി 😋😋 ഇനി ആരും പൂരി ശരിയാവുന്നില്ലന്ന് പറയില്ല! 😋👌 ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ഗോതമ്പ് പൂരിയുടെ റെസിപ്പിയാണ്. അതിനായി ആദ്യം ഒരു ബൗളിലേക്ക് 500 ഗ്രാം ഗോതമ്പ് പൊടി എടുക്കുക. അടുത്തതായി മറ്റൊരു ബൗളിൽ 1.5 ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് അൽപം ഉപ്പ് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. പിന്നീട് ഇത് ഗോതമ്പ് പൊടിയിലേക്ക് ചേർത്ത് കൊടുക്കുക.

  1. ഗോതമ്പ് പൊടിച്ചത് – 500 ഗ്രാം
  2. ഉപ്പ് – 4 സ്‌പൂൺ
  3. വെള്ളം – 1.5 ഗ്ലാസ്
  4. സൺഫ്ലവർ ഓയിൽ – 250ml

അതിനുശേഷം ഗോതമ്പ് പൊടിയും ഉപ്പുവെള്ളവും കൂടി നല്ലപോലെ കൈകൊണ്ട് കുഴച്ച് മാവ് തയ്യാറാക്കുക. എന്നിട്ട് കുറച്ചു മാവ് കയ്യിലെടുത്ത് ചെറിയ ചെറിയ ഉണ്ടകളാക്കി ഒരു പാത്രത്തിലേക്ക് വെക്കാവുന്നതാണ്. അടുത്തതായി ഈ ഉരുളകൾ കുറച്ചു ഗോതമ്പ് പൊടിയിൽ മുക്കിയെടുത്ത് നല്ലപോലെ മാവ് ഒന്ന് പരത്തി എടുക്കാവുന്നതാണ്. പരതുമ്പോൾ കുറച്ചു ഗോതമ്പ് പൊടി അതിനു മുകളിൽ തൂകി കൊടുക്കാൻ മറക്കരുത്. ഇനി പരത്തിയ മാവ് വട്ടത്തിൽ ആക്കിയെടുക്കണം.

ബാക്കി ഗോതമ്പ് പൂരിയുടെ ചേരുവകളും പാചകരീതിയും വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും കണ്ടശേഷം നിങ്ങളും വീടുകളിൽ ഇതുപോലെ ഒരുതവണ ഉണ്ടാക്കി നോക്കൂ.. അടിപൊളി ടേസ്റ്റാണേ ഈ ഗോതമ്പ് പൂരിക്ക്. ഈ റെസിപ്പി നിങ്ങൾക്ക് ഇഷ്ടപെട്ടാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്യാൻ മറക്കരുതേ. Video credit : Tasty Recipes

Rate this post
You might also like