നല്ല മയമുള്ള പറോട്ട വീശിയടിക്കാതെ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം 😋👌 വീശിയടിക്കാതെ നല്ല മയമുള്ള പറോട്ട 👌👌

ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് മലയാളികളുടെ വികാര ഭക്ഷണമായ പൊറോട്ടയാണ്. വളരെ എളുപ്പത്തിൽ നല്ല മയമുള്ള പൊറോട്ടയാണ് നമ്മൾ ഇവിടെ തയ്യറാക്കാൻ പോകുന്നത്. പലരും പൊറോട്ട ഉണ്ടാക്കാൻ മടിക്കുന്നത് വീശിയടിച്ചാൽ ശരിയാവാത്തതിനാലാണ്. നമ്മൾ ഇവിടെ വീശിയടിക്കുകയോ ഒന്നും ചെയ്യാതെയാണ് പൊറോട്ട ഉണ്ടാകുന്നത്. എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

  1. Maida-1/2 kg
  2. Baking powder-1/2 tspn(if u using baking soda add 2 or 3 pinches)
  3. Water-around 1/4 cup +2 tablespoons
  4. Oil-around 1 cup(add as needed)
  5. Lemon juice-2to 3 tspns
  6. Sugar-2 spoons
  7. Milk-1/2 cup
  8. Ghee-2 spoons
  9. Egg-1
  10. Salt

ഇത് ഉണ്ടാക്കാനായി ഒരു പാത്രത്തിൽ മൈദ എടുക്കുക. അതിലേക്ക് പഞ്ചസാര, ഉപ്പ്, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് മിക്സ് ചെയ്യുക. എന്നിട്ട് അതിലേക്ക് മുട്ട, നെയ്യ്, പാൽ, നാരങ്ങാനീര് ചേർത്ത് വീണ്ടും മിക്സ് ചെയ്യുക. പിന്നീട് അതിലേക്ക് വെള്ളം ഒഴിച്ച് മാവ് കുഴച്ചെടുക്കുക. എന്നിട്ട് ഓയിൽ തേച്ച് 1 മണിക്കൂർ എടുത്തുവെക്കുക. അതിനുശേഷം മാവ് മുറിച്ച് ബോൾ ഷേപ്പിൽ ആക്കിയെടുക്കുക. എന്നിട്ട് പരാതിയെടുക്കുകയാണ് ചെയ്യുന്നത്. ബാക്കി പാചകരീതി വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos