കടയിലെ കേക്ക് മറന്നേക്കൂ.. അത്ര രുചിയാ ഇതിന്! ആർക്കും ഉണ്ടാക്കാം.. വളരെ എളുപ്പത്തിൽ തയ്യാറാക്കാം പെർഫെക്റ്റ് പ്ലം കേക്ക്.!! | Perfect Instant Plum Cake Recipe | Perfect 1 kg Instant Plum Cake

ഡിസംബർ മാസം എന്ന് പറയുന്നത് കേക്കുകളുടെ സമയമാണല്ലോ. ക്രിസ്മസ് ന്യൂ ഇയർ ഉം ഒക്കെ ആഘോഷിക്കുവാൻ ആയി നാം കേക്ക് കടയിൽ നിന്നും വാങ്ങുന്ന പതിവാണ്. പലതരത്തിൽ പല വിലയിൽ പല രൂപത്തിൽ പല സ്വാദ് കളിൽ കേക്ക് ലഭ്യമാണ്. എന്നാൽ കടകളിൽ നിന്നും മേടിക്കുന്ന അതിനേക്കാൾ നല്ല സോഫ്റ്റ് ആയിട്ട് മായം ഒന്നും ചേർക്കാതെ കേക്ക് എങ്ങനെ വീടുകളിൽ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം.

ആദ്യമായിട്ട് നമുക്കൊന്നു കാരമൽ ഐസ് ചെയ്യണം. അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് 100 ഗ്രാം പഞ്ചസാര ഇട്ടു കൊടുക്കുക. ഒരു മീഡിയം ഫ്‌ളെയിമിൽ ചെറുചൂടോടുകൂടി പഞ്ചസാര അലിയിപ്പിച്ചു എടുക്കുക. ശേഷം അതിലേക്ക് ഒരു കാൽകപ്പ് ചെറു ചൂടു വെള്ളം ഒഴിച്ചു ചെറുതായൊന്ന് തിളപ്പിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലിട്ട് 100 ഗ്രാം പഞ്ചസാര രണ്ടു ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് അലിയിച്ച് എടുക്കുക.

Perfect Instant Plum Cake

ശേഷം അതിലേക്ക് അരക്കപ്പ് ഓറഞ്ച് ജ്യൂസ് ഒഴിച്ച് കൊടുക്കുക. ശേഷം നന്നായി ഇളക്കിയിട്ട് അരക്കപ്പ് ഉണക്കമുന്തിരി അരക്കപ്പ് ടിറ്റി ഫ്രൂട്ടി കാൽക്കപ്പ് ഈന്തപ്പഴം കാൽക്കപ്പ് ക്യാഷ് നെറ്റും ബദാം കൂടെ പകുതി വീതം ഇട്ടു കൊടുക്കുക. ശേഷം ലോ ഫ്‌ളെയിമിൽ വെച്ച് ചൂടാകുമ്പോൾ ഒരു ടീസ്പൂൺ ഫ്രൂട്ട് ജാം ചേർക്കുക. ശേഷം 130 ഗ്രാം മൈദ ഒരു പാത്രത്തിൽ എടുത്തിട്ട് അതിലേക്ക് ഒന്നര ടീ സ്പൂൺ ബേക്കിംഗ് പൗഡർ,

കാൽ ടീസ്പൂൺ ഏലക്കാപ്പൊടി, കാൽ ടീസ്പൂൺ പട്ട പൊടിച്ചത്, കാൽ സ്പൂൺ ജാതിക്ക പൊടിച്ചത്, കാൽ ടീസ്പൂൺ ചുക്ക് പൊടിച്ചത്, അരടീസ്പൂൺ ഗ്രാമ്പു പൊടിച്ചത് എന്നിവ ഇട്ടു നന്നായി മിക്സ് ചെയ്യുക. ഇവയൊക്കെ വച്ച് വളരെ മനോഹരമായ രീതിയിൽ കേക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് വീഡിയോ കണ്ടു മനസ്സിലാക്കാം. Video credit: Sheeba’s Recipes

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe