Perfect and Easy Dosa Batter Recipe : തട്ടുദോശ! തട്ട് കടയിലെ തട്ടില്‍ കുട്ടി ദോശ ഒരു പ്രാവശ്യം ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! അടിപൊളിയാണേ. നമ്മൾ ഇന്ന് ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടിപൊളി ദോശയുടെ റെസിപ്പിയാണ്. ഇത് വെറുമൊരു ദോശയുടെ റെസിപ്പിയല്ല; പഞ്ഞിപോലെ വായിൽ അലിഞ്ഞു പോകുന്ന തട്ടുകടയിലെ തട്ടുദോശയാണിത്. ഇത് നല്ല ചമ്മന്തിയുടെ കൂടെയോ സാമ്പാറിന്റെ കൂടിയോ ഒക്കെ നമുക്ക് കഴിക്കാവുന്നതാണ്.
- Raw Rice – 2 cups
- Par boiled rice – 1 cup
- Urad Dal – ¼ cup
- Cooked Parboiled rice – ¾ cup
- Fenugreek – 1 tbsp
- Salt – to taste
- Ghee / Gingelly oil – as needed
Ads
അപ്പോൾ ഇത് എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഇതിനായി ആദ്യം ഒരു ബൗളിലേക്ക് പച്ചരി, പുഴുക്കലരി, ഉലുവ എന്നിവ എടുത്ത് കഴുകി വൃത്തിയാക്കി 6 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. അതുപോലെ മറ്റൊരു ബൗളിൽ ഉഴുന്ന് എടുത്ത് നല്ലപോലെ കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർക്കാൻ വെക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് കുതിർത്ത ഉഴുന്ന്, ചോറ്, വെള്ളം എന്നിവ ചേർത്ത് അരച്ചെടുക്കുക.
Advertisement
അതുപോലെ കുതിർത്ത അറിയും ചോറും അരച്ചെടുക്കാം. ഇത് രണ്ടും ഒരു ബൗളിലേക്കാകുക. എന്നിട്ട് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക. റെസിപ്പിയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ കണ്ടു നോക്കി ഇതുപോലെ നിങ്ങളും ദോശ വീട്ടിൽ ഉണ്ടാക്കി നോക്കൂ. അടിപൊളിയാണേ! Video credit: CURRY with AMMA