എനിക്കങ്ങോട്ട് ഇഷ്ടപ്പെടുന്നില്ല കേട്ടോ; സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിന് പോയ പേർളിക്ക് നിലയുടെ താക്കീത്!! | Pearly on friend’s birthday

Pearly on friend’s birthday : ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതമായ താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷും. പേളിയും ശ്രീനിഷും ബിഗ് ബോസ് ഷോയില്‍ വെച്ചാണ് പരിചയപ്പെടുന്നതും പ്രണയത്തില്‍ ആകുന്നതും.തുടര്‍ന്ന് റിയാലിറ്റി ഷോയ്ക്ക് ശേഷം വിവാഹിതരാവുകയായിരുന്നു. ഇരുവരുടെയും പ്രണയം അക്കാലത്ത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ടി വി അവതാരക, സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ, ആക്ടർ, മോഡൽ തുടങ്ങി അനവധി ഇടങ്ങളിൽ തന്റെ

കഴിവ് തെളിയിച്ചിട്ടുള്ള ആളാണ് പേർളി മാണി.നടന്‍ എന്ന നിലയില്‍ ശ്രീനിഷും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇരുവര്‍ക്കും ഏക മകളാണ് നില. അവര്‍ തങ്ങളുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. താരദമ്പതികളെപ്പോലെ തന്നെ നിരവധി ആരാധകര്‍ കൊച്ചു നിലക്കും ഈ ചെറിയ പ്രായത്തില്‍ ഉണ്ട്. ഓരോ ദിവസവും ചെല്ലും തോറും നില മോളുടെ പുതിയ വിശേഷം അറിയാൻ കാത്തിരിക്കുകയാണ് പേർളി ഫാൻസ്‌ .

Pearly
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

എല്ലാ വിശേഷങ്ങളിലും എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും പേളി സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് പേളി ഇപ്പോള്‍. തന്റെ സുഹൃത്തായ നീതക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. സുഹൃത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പേളിയും ഭര്‍ത്താവും സുഹൃത്തും കുടുംബവും ചിത്രത്തില്‍ ഉണ്ട്.

നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നത്. നില ബേബിയുടെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. പ്രസവത്തിന് ശേഷം മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും തിരിച്ചുവന്നില്ല എങ്കിലും, പേളി മാണി തന്റേതായ രീതിയില്‍ ഇപ്പോഴും ബിസി ആണ്.മോട്ടിവേഷന്റെ ഭാഗമായും അല്ലാതെയും പല ഷോകളും ചെയ്യുന്നുണ്ട്.പേര്ളിയുടെ പരിപാടികളിൽ അമ്മയെക്കാൾ ശ്രദ്ധ പിടിച്ചു പറ്റാൻ മകൾ നില ശ്രമിക്കാറുണ്ട്…

You might also like