കുട്ടി മാമ എന്നെ ബ്രുസിലീ ചവിട്ടി മാമ; ബ്രൂസിലിയുടെ കയ്യിൽ നിന്ന് ചവിട്ട് വാങ്ങി പല്ല് പോയി പേർളി !! | Pearly Maaney latest post with Brucee Lee latest malayalam

കൊച്ചി : അവതാരക, അഭിനേത്രി, വ്‌ലോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞു നിന്ന താരമാണ് പേളി മാണി. ഏത് മേഖലയിലും തന്റെ മികച്ചത് കൊടുക്കാന്‍ പേർളി ശ്രമിക്കാറുണ്ട്. ബിഗ് ബോസ് ഷോയില്‍ വന്നതിന് ശേഷമാണ് പേർളി പ്രേക്ഷകരുമായി കൂടുതല്‍ അടുക്കുന്നത്. സീസണ്‍ ഒന്നിലെ ഫസ്റ്റ് റണ്ണറപ്പായിരുന്നു പേളി. പേളിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനീഷ് അരവിന്ദ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായ

ശ്രീനിഷ് ബിഗ് ബോസ് ഹൗസില്‍ വെച്ചാണ് പേളിയുമായി പ്രണയത്തിലാവുന്നത്. മലയാളി പ്രേക്ഷകര്‍ ആഘോഷമാക്കിയ പ്രണയമായിരുന്നു ഇരുവരുടേതും . ബിഗ് ബോസ് മലയാളം നാലാം സീസണ്‍ എത്തിയിട്ടും പേളിഷ് പ്രണയം ഇന്നും സോഷ്യല്‍ മീഡിയയിലും ആരാധകരുടെ ഇടയിലും ചര്‍ച്ച വിഷയമാണ് . ഇപ്പോളിത പേർളി തന്റെ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രമാണ് വൈറൽ ആകുന്നത്. ഗുസ്തി പിടിക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. നിമിഷ നേരം കൊണ്ട് തന്നെ ചിത്രം പ്രേക്ഷക പ്രീതി

 Pearly Maaney latest post with Brucee Lee latest malayalam

നേടിയിരുന്നു. ഭർത്താവ് ശ്രീനിഷ് അടക്കം നിരവധിപേരാണ് പേർളിയുടെ കമന്റ്‌ ബോക്സിലെത്തിയത്. ബിഗ് ബോസ് ഷോയിലൂടെ പരിചയപ്പെട്ട ഇവര്‍ മത്സരം കഴിഞ്ഞതിന് പിന്നാലെ വിവാഹിതരായി. ഇപ്പോള്‍ ഇരുവരും മകളുമൊത്ത് സന്തോഷത്തോടെ ജീവിക്കുന്നു. പേളിയുടെ കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇവര്‍ക്ക് ‘പേളിഷ്’ എന്ന പേരില്‍ യൂട്യൂബ് ചാനലുണ്ട്. ഇതിലൂടെ

വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്നുണ്ട്. പേളിയേയും ശ്രീനിയേയും പോലെ മകള്‍ നിലയ്ക്കും സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട്. അമ്മയ്ക്കൊപ്പം കുഞ്ഞ് നിലയും വീഡിയോകളില്‍ പ്രത്യക്ഷപ്പെടും. സമൂഹമാധ്യമങ്ങളിലൂടെ നിലയുടെ വിശേഷം ആരാഞ്ഞ് പ്രേക്ഷകരും രംഗത്ത് എത്താറുണ്ട്. ഗായിക കൂടിയാണ് പേളി. ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ തമിഴ് ഗാനം രചിച്ച് . കൂടാതെ ‘എന്‍ ചെല്ലക്കുട്ടിയേ…’ എന്ന ഗാനവും രചിച്ചു . പേളിയും ശ്രീനിയുമായിരുന്നു ആല്‍ബത്തില്‍. സെലിബ്രിറ്റി ചാറ്റ് ഷോയായ പേര്‍ളി മാണി ഷോ പരിപാടിയും തന്റെ ചാനലില്‍ നടത്തുന്നുണ്ട്. Story highlight : Pearly Maaney latest post with Brucee Lee latest malayalam

Rate this post
You might also like