എല്ലാം നില ബേബിയുടെ ഭാഗ്യം; പേർളി മാണിയുടെ പുതിയ വിശേഷം എന്താണെന്ന് അറിഞ്ഞോ !! | Pearly Maaney latest happy news viral malayalam

എറണാംകുളം : നടി, അവതാരക, യൂട്യൂബർ എന്നിങ്ങനെ നിരവധി തരങ്ങളിൽ ശ്രദ്ധേയയായ താരമാണ് പേർളി മാണി. മലയാളം ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിന്റെ അവതാരകയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. കൂടാതെ ഏഷ്യാനെറ്റ് സംരക്ഷണം ചെയ്ത ബിഗ് റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ വണ്ണിലെ ഫസ്റ്റ് റണ്ണറപ്പ് കൂടിയാണ് താരം. ശ്രീനിഷ് ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു.. ബിഗ് ബോസ് ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇവരുടെ വിവാഹത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ നിരവധി വിവാദങ്ങൾ ഉയർന്നു വന്നിരുന്നു.

എന്നാൽ ഇവരുടെ ദാമ്പത്യ ജീവിതത്തെ ഇപ്പോൾ ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവർക്ക് ഒരു മകളാണ് ഉള്ളത്. കുഞ്ഞിന്റെ പേരാണ് നില. ഇരുവരെയും പോലെ തന്നെ നിലയും ഒരു സെലിബ്രിറ്റിയാണ്. നിലയ്ക്കും നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകർക്കും മുൻപിൽ എല്ലായിപ്പോഴും സജീവമാണ് പേർളി . താരം പങ്കുവെക്കുന്ന ഓരോ വീഡിയോകളും നിമിഷങ്ങൾക്കകം ആണ് വൈറലായി മാറാറുള്ളത്.

Pearly Maaney latest happy news viral malayalam

ഇപ്പോഴിതാ താരം പങ്കുവെച്ച് മറ്റൊരു വീഡിയോ ആണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. പേർളിയുടെ പുതിയ ഓഫീസിന്റെ വീഡിയോ ആണിത്. പേർളി മാണി ഷോ നടത്തുന്ന സ്റ്റുഡിയോ ആണ് താരം പ്രേക്ഷകർക്ക് മുൻപിൽ പരിചയപ്പെടുത്തുന്നത്. മോഡിഫൈ ചെയ്തിട്ടുള്ള പുതിയ ഓഫീസാണ് വീഡിയോയിലൂടെ താരം പ്രേക്ഷകരെ കാണിക്കുന്നത്. വീഡിയോയിൽ ഭർത്താവ് ശ്രീനിഷും മകൾ നിലയും സജീവ സാന്നിധ്യമാണ്. കുട്ടിക്കുറുമ്പുകളും തമാശകളും ഉള്ള പേളിയെ ആരാധകർ വളരെയധികം ഇഷ്ടപ്പെടുന്നു. വീഡിയോയിൽ ഉടനീളം പേർളിയുടെ തമാശകളും കുസൃതികളും കാണാം. ഓഫീസിന്റെ ഓരോ ഭാഗങ്ങളും പേർളി ആരാധകർക്കായി പരിചയപ്പെടുത്തുന്നുണ്ട്.

ഓഫീസ് ഡോറിന്റെ പ്രവർത്തനം മുതൽ എല്ലാ കാര്യങ്ങളും അത്യാധുനിക രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഓഫീസിനുള്ളിൽ ഇവരുടെ ചിത്രങ്ങളും മറ്റും സജ്ജീകരിച്ചിട്ടുള്ള ഒരു ചുമരും പ്രേക്ഷകരെ കാണിക്കുന്നുണ്ട്. പേളിയുടെ ആഗ്രഹങ്ങളാണ് ഓഫീസിൽ ഉടനീളം തെളിഞ്ഞു വരുന്നത്. മറ്റുള്ള ഓഫീസുകളിൽ നിന്നും വളരെ വ്യത്യസ്തമായാണ് പേർളി തന്റെ ഓഫീസ് ഡിസൈൻ ചെയ്തിട്ടുള്ളത്. ശ്രീനിഷിന്റെ ശക്തമായ സപ്പോർട്ടും വീഡിയോയിൽ കാണാം.ഇതുതന്നെ ഇവരുടെ യൂട്യൂബ് ചാനലിന് ലഭിച്ച സമ്മാനങ്ങളും മറ്റും ഓഫീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. വീഡിയോ അവതരിപ്പിക്കുന്ന പേളിയുടെ ലുക്കും വളരെ ശ്രദ്ധേയമാണ്.നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷനേരങ്ങൾ കൊണ്ടാണ് വീഡിയോ വൈറൽ ആയിരിക്കുന്നത്. Story highlight : Pearly Maaney latest happy news viral malayalam

Rate this post
You might also like