ഒൻപതാം മാസം ആഘോഷിക്കാൻ ഞാനെത്തി; പേർളിക്കും ശ്രീനിഷിനും ക്രിസ്തുമസ് ആഘോഷിക്കാൻ ഇനി കുട്ടി സാൻ്റ; സാൻ്റാ ക്ലോസ് ആയി വേഷമിട്ടത് ആരെന്ന് കണ്ടോ.. | pearle maaney

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. സീരിയൽ രംഗത്തെ പ്രമുഖ നടനാണ് ശ്രീനിഷ് അരവിന്ദ്. അങ്കറിങ്, സിനിമാ മേഖലയിലാണ് പേർളി മാണിയുടെ താൽപര്യം. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയിൽ വെച്ചാണ് ഇരുവരും കണ്ട് മുട്ടുന്നതും പ്രണയത്തിൽ ആവുന്നതും. പിന്നീട് വിവാഹം

ചെയ്യുകയും ഉണ്ടായി. ഹിന്ദു രീതിയിൽ വിവാഹ നിശ്ചയവും ക്രിസ്റ്റ്യൻ രീതിയിലുള്ള വിവാഹ വുമാണ് ഇവർ തിരഞ്ഞെടുത്തത്. എല്ലാവരെയും അസൂട പ്പെടുത്തുന്ന തരം വിവാഹമായിരുന്നു താരങ്ങളുടെത്. പിന്നീട് ഒന്നര വർഷത്തിന് ശേഷം ഇരുവർ ക്കും ഒരു പെൺകുട്ടി ജനിക്കുകയും ഉണ്ടായി. നിലാ എന്നായിരുന്നു കുട്ടിയുടെ പേര്. പേർളിയുടെ ഗർഭ കാല വാർത്തകൾ

pa

എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും താരങ്ങൾ സോഷ്യൽ മീഡിയ യിൽ പങ്ക് വെയ്ക്കും. കുഞ്ഞ് ജനിച്ച ശേഷം മകളുടെ വിശേഷങ്ങളും ആരാധകരോട് ഇവർ ഷയർ ചെയ്യാറുണ്ട്. ഇപ്പോഴിതാ മകളുടെ ഏറ്റവും പുതിയ ചിത്രമാണ് ഇരുവരും പങ്ക് വെച്ചിരിക്കുന്നത്. സാൻ്റാ ക്ലാസിൻ്റെ വേഷത്തിൽ ചിരിച്ച് രസിച്ച്

ഇരിക്കുന്ന ഇവരുടെ കുഞ്ഞ് മാലാഖയുടെ ഫോട്ടോയാണ് തങ്ങളുടെ ഇൻസ്റ്റാഗ്രാം വഴി താരങ്ങൾ പങ്ക് വെച്ചത്. വെറും ആറ് മണിക്കൂർ മുൻപേ പോസ്റ്റ് ചെയ്ത ഈ ഫോട്ടോയ്ക്ക് രണ്ടര ലക്ഷം ലൈക്ക് ആണ് ലഭിച്ചത്. രണ്ടായിരത്തിൽ മുകളിൽ ആളുകൾ കമൻ്റും ചെയ്തിട്ടുണ്ട്. ക്രിസ്തുമസ് ആയി. ഞാനെൻ്റെ ഭൂമിയിലുള്ള ഒൻപതാം മാസം ആഘോ ഷിക്കാൻ വന്ന

താണ് എന്ന ക്യാപ്ഷ നാണ് പേർളി ഫോട്ടോയ്ക്ക് കൊടുത്തത്. ഹെർമോ പ്രൊഡ ക്ഷൻസ് ആണ് നിലയുടെ ഈ ഫോട്ടോ പകർത്തിയത്. ഫോട്ടോഗ്രാഫർ അഭിജിതിൻ്റെ കാമറയിലാണ് ഈ കുഞ്ഞ് മിദുക്കിയുടെ ചിത്രം പതിഞ്ഞത്. ഒരുപാട് സെലിബ്രറ്റകൾ ഈ ചിത്രം പങ്ക് വെച്ചിട്ടുണ്ട്. പേർളിയുടെയും ശ്രീനിഷിൻ്റെയും ഫാൻസ് പേജിലും ചിത്രം വന്നിട്ടുണ്ട്.

You might also like
രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe ചെറുപഴം കൊണ്ട് ഒരു അടിപൊളി ഡ്രിങ്ക് | Tasty Banana Drink Recipe