ഒന്നാം വിവാഹ വാർഷികത്തിൽ പൊന്നോമനയെ ചേർത്തു പിടിച്ച് നെറുകയിൽ ചുംബിച്ച് റെയ്ച്ചൽ.!! | Pearle Maaney Sister Rachel Wedding Anniversary

Pearle Maaney Sister Rachel Wedding Anniversary : മോഡൽ, ഡാൻസർ, എന്റർ പ്രണർ എന്നീ നിലകളിലെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് റെയ്ച്ചൽ മാണി. ചെറിയ പ്രായത്തിൽ തന്നെ കഴിവു കൊണ്ട് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അവതാരകയും മോഡലും ആയ പേളി മാണിയുടെ സഹോദരിയാണ് റെയ്ച്ചൽ. ഈയടുത്താണ് റെയ്ച്ചലിന്റെ ബേബി ഷവറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. പേളി മാണിയും ഭർത്താവ് ശ്രീനിഷ് അരവിന്ദും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ

ഇതിന്റെ വിവരങ്ങൾ ജനങ്ങളോട് പങ്കുവെച്ചിരുന്നു. D2 ഡാൻസ് റിയാലിറ്റി ഷോയിലെ കണ്ടസ്റ്റൻഡ് കൂടിയായിരുന്നു റെയ്ച്ചൽ. ഫോട്ടോഗ്രാഫറായ റൂബിൻ ബിജി തോമസ് ആണ് റെച്ചലിന്റെ ഭർത്താവ്. ഇരുവരും തങ്ങളുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. വളരെയധികം സ്വീകാര്യതയുള്ള താരമാണ് റെയ്ച്ചൽ. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയും ആരാധകരും കാത്തിരിക്കുകയാണ്.

Pearle Maaney Sister Rachel

വിവാഹം കഴിഞ്ഞ് ഒരുവർഷം ആയിരിക്കുന്നു. ഇരുവരുടെയും ഫസ്റ്റ് വെഡിങ് ആനിവേഴ്സറിയുടെ ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകൾ ഏറ്റെടുത്തിരിക്കുന്നത്. റെച്ചൽ തന്നെയാണ് തങ്ങളുടെ ഇൻസ്റ്റഗ്രാമിലൂടെ ഈ വിവരം ജനങ്ങളെ അറിയിച്ചിരിക്കുന്നത്. തങ്ങളുടെ പൊന്നോമനയെ ചേർത്തുപിടിച്ച് നെറുകയിൽ മുത്തുന്ന റെയ്ച്ചലിന്റെയും കുഞ്ഞിനെ എടുത്ത് താലോലിക്കുന്ന ഭർത്താവ് റൂബിന്റെയും ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിനു താഴെയായി ഞങ്ങളുടെ സന്തോഷം ആരാധകരെ അറിയിക്കുന്ന ചെറിയൊരു കുറിപ്പും ചേർത്തിരിക്കുന്നു.

“കഴിഞ്ഞ 365 ദിവസങ്ങൾ എന്റെ ജീവിതത്തിൽ വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു. ഈ ദിവസത്തിനിടയിൽ ആണ് ഞങ്ങളുടെ മകൻ റെയ്‌നെ ഞങ്ങൾക്ക് കിട്ടിയത്. ഉറക്കമില്ലാത്ത രാത്രികളിൽ ഞങ്ങളുടെ സന്തോഷത്തെ ഞങ്ങൾ ചേർത്തു നിർത്തുന്നു. ഞാനിപ്പോൾ വിശ്വസിക്കുകയാണ് ഇതിലും മനോഹരമായ ജീവിതം എനിക്ക് കിട്ടാനില്ലെന്ന്. ജീവിതത്തിൽ ഒരു വർഷം കടന്നുപോയിരിക്കുന്നു. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരോടും ഞങ്ങളുടെ സ്നേഹവും സന്തോഷവും അറിയിക്കുകയാണ്.”

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

 

View this post on Instagram

 

A post shared by Rachel Ruben (@rachel_maaney)

 

View this post on Instagram

 

A post shared by Pearle Maaney (@pearlemaany)

You might also like