പേളി മാണിയുടെ പുതിയ വിശേഷം അറിഞ്ഞോ? ഇനി ദുബായിലും താരമാകാൻ പെർലിയോടൊപ്പം നിലുവും!! | Pearle Maaney Received UAE Golden Visa
Pearle Maaney Received UAE Golden Visa : മലയാള പ്രേക്ഷകർക്ക് പേളി മാണി എന്ന താരത്തെ പരിചയപ്പെടുത്താന്‍ ഇന്ന് വലിയ മുഖവുരകളുടെ ആവശ്യമില്ല. സിനിമ പ്രേക്ഷകര്‍ക്കും കൂടാതെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ഒരുപോലെ സുപരിചിതയായ താരമാണ് പേളി മാണി. കൂടാതെ ടെലിവിഷന്‍ ഷോകളില്‍ ഹോസ്റ്റായിട്ടും പങ്കാളിയായും എല്ലായ്പ്പോഴും സജീവ സാന്നിധ്യമാണ് പേളി. സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആയ താരം എപ്പോഴും ചർച്ചാ വിഷയം ആകാറുണ്ട്.
ഇപ്പോൾ വ്ലോഗും ലൈവുമൊക്കെയായി സോഷ്യൽ മീഡിയയിലെ സ്ഥിര സാന്നിദ്ധ്യമാണ് പേളിയും കുടുംബവും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിൽ താരം പങ്കുവെച്ച തന്റെ ഏറ്റവും പുതിയ വിഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ആണ് റീൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുതുവത്സര ദിനത്തില്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കുന്ന പേളി മാണിയെ ആണ് വിഡിയോയിൽ കാണുന്നത്.

നടിയും അവതാരകയുമായ പേളി മാണി, സംവിധായകന് വിജയ്, സംഗീത സംവിധായകനും നടനും ആയ ജി.വി പ്രകാശ് എന്നിവരാണ് ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയത്. പേളി മാണി ഉൾപ്പടെയുള്ള താരങ്ങള്‍ ഗോള്‍ഡന്‍ വിസ പതിപ്പിച്ച പാസ്പോര്‍ട്ട് ഏറ്റുവാങ്ങിയത് ദുബായ് ജെ ബി എസ് ഗവണ്മെന്റ് ട്രാന്സാക്ഷന് സെന്ററില്‍ വച്ചാണ്. പ്രസ്തുത ചടങ്ങില്‍ ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ന്റെ ഫൗണ്ടറും സി ഇ ഒ യുമായ ഡോ. ഷാനിദ് ബിന്‍ മുഹമ്മദ്, അബ്ദുള്ള നൂറുദ്ധീന്‍, ആമര്‍,
താഹിര്‍, അസീസ് അയ്യൂര്‍, പ്രൊഡ്യൂസര്‍ സുരേഷ് കാമാച്ചി എന്നിവരാണ് പങ്കെടുത്തത്. കൂടാതെ പരിപാടിയില്‍ വെച്ച് തന്നെ ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മുഴുവന്‍ അംഗങ്ങള്‍ക്കും പുതുവത്സര സമ്മാനങ്ങളും വിതരണം ചെയ്തു. അതോടൊപ്പം കഴിഞ്ഞ വര്‍ഷം കമ്പനിയിലെ ജോലിയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ യാസര്‍, അനിറ്റ് എന്നിവർക്ക് ക്യാഷ് അവാര്‍ഡും ജെ ബി എസ് ഗ്രൂപ്പ് ഓഫ് നൽകി.