ഇവരാണ് എന്റെ ലോകം; മക്കൾക്കൊപ്പം പേർളി മാണി; കുഞ്ഞനിയനെ കൊഞ്ചിച്ച് നില ബേബി !! | Pearle Maaney Family Malayalam News

Pearle Maaney Family Malayalam News : മാധ്യമങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് പേളി മാണി. താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ പെട്ടെന്നാണ് ഏറ്റെടുക്കാറുള്ളത്. പേളി മാണിയും ഭർത്താവ് ശ്രീനിഷും പ്രേക്ഷകരുടെ ഇഷ്ട താരദമ്പതിമാരിൽ ഒരാളാണ്. ഇവരുടെ ഏക മകളാണ് നില. അച്ഛനെയും അമ്മയെയും പോലെ തന്നെ ഒരു സെലിബ്രിറ്റി ആണ് കൊച്ചു നിലയും.ജനിച്ചപ്പോൾ മുതൽ സമൂഹമാധ്യമങ്ങളിലൂടെ നിലയുടെ വിശേഷങ്ങൾ പേളിയും ശ്രീനിഷും പങ്കു വയ്ക്കാറുണ്ട്.

ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥികളായി പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തുകയും ഈ ഷോയിലൂടെ തുടർന്ന് വിവാഹിതരാവുകയും ചെയ്ത വ്യക്തിത്വങ്ങൾ ആണ് ഇവർ. ഇവരുടെ വിവാഹത്തിനെതിരെ നിരവധി വിവാദങ്ങളും ചർച്ചകളും സമൂഹമാധ്യമങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ ഇപ്പോഴത്തെ സന്തോഷകരമായ ജീവിതം കണ്ട് പ്രേക്ഷകരും വളരെയധികം സന്തോഷിക്കുന്നു എന്ന് വേണം പറയാൻ. പേളി മാണിയുടെ സഹോദരിയാണ് റേച്ചൽ മാണി .

Pearle Maaney Family Malayalam News

സഹോദരിക്ക് ഒരു മകനാണ് ഉള്ളത്. എന്നാൽ നിലയുടെ രണ്ടാം പിറന്നാളിന് നിലയ്ക്ക് ഒരു സമ്മാനം കൊടുക്കാൻ പോകുന്നു എന്ന് പറഞ്ഞ് റേച്ചൽ താൻ രണ്ടാമത് ഒരു അമ്മയാകാൻ പോകുന്നു എന്ന വാർത്തയാണ് പ്രേക്ഷകരോട് പറഞ്ഞത്. നില വീണ്ടുമൊരു ചേച്ചി ആകാൻ പോകുന്നു എന്ന സന്തോഷമാണ് റെച്ചൽ പങ്കുവെച്ചത്. ഇപ്പോഴിതാ പേളി മാണി തന്നെ ഒഫീഷ്യൽ പേജിലൂടെ പങ്കുവെച്ച മറ്റൊരു ചിത്രമാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. സഹോദരിയുടെ കുഞ്ഞിനെ മടിയിൽ ഇരുത്തി നില മോളെ അരികിലിരുത്തി കൊണ്ട് പേളി എടുത്ത ഒരു ഫോട്ടോയാണിത്. ഈ ഫോട്ടോയിൽ കുറച്ചു കുറച്ച് കുറുമ്പോടെ ആണ് നില ഇരിക്കുന്നത്.

ഇത് കണ്ട് ആരാധകർ ചോദിക്കുന്നത് നില മോൾക്ക് കുറച്ച് അസൂയ ഉണ്ടോ എന്നാണ്. അമ്മയുടെ കുട്ടിക്കുറുമ്പിയും വഴക്കാളിയും സ്നേഹനിധിയും ആണ് നിലമോൾ. തന്റെ അമ്മയുടെ മടിയിൽ അനുജൻ ഇരിക്കുന്നത് കൊണ്ടാണ് നിലമോൾ പരിഭവം പിടിച്ചിരിക്കുന്നത് എന്നാണ് ആരാധകർ വിലയിരുത്തുന്നത്. പങ്കുവെച്ച ചിത്രത്തിന് താഴെ ചില വരികൾ പേളി കുറിച്ചിരിക്കുന്നു.” My cuddile buddies .awww my litile hearts, If you are wondering how long this lasted, well not more than 30 seconds” പേളിയുടെ ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് രണ്ട് കുഞ്ഞി കുസൃതികളുടെയും വികൃതി തന്നെയാണ്.

5/5 - (1 vote)
You might also like