സേ ചീസ്.. പേർളിയുടെ കയ്യിൽ കള്ളച്ചിരിയോടെ നില ബേബി! നില മോൾടെ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് പേളിമാണി.!! | Pearle Maaney With Nila Baby

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികൾ ആണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും അവതാരക ആയാണ് പേളി മണി ആദ്യം മലയാളികൾ പരി ചയപ്പെടുന്നത്. ഏത് വേദിയിലായാലും കാണികളെ നിഷ്പ്രയാസം കയ്യിലെടുക്കാൻ കഴിവുള്ള അവതാരകയാണ് പേളി . അവതാരകയായാണ് തുടക്കമെങ്കിലും മികച്ചൊരു അഭിനയത്രി കൂടിയാണ് പേളിമാണി. ലൂഡോ എന്ന ബോളിവുഡ് ചിത്രത്തിലെ പേളിയുടെ അഭിനയം ഏറെ ശ്രദ്ധ

പിടിച്ചു പറ്റിയിരുന്നു. സ്വന്തമായി യൂട്യൂബ് ചാനൽ ഉള്ള പേളിയുടെ വെബ് സീരീസു കളും ഏറെ ശ്രദ്ധിക്ക പ്പെടാറുണ്ട്. മലയാള സീരിയൽ ആരാധകരുടെ പ്രിയപ്പെട്ട നായകനാണ് ശ്രീനിഷ് അരവിന്ദ് . പഠിച്ചതും വളർന്നതും ചെന്നൈയിൽ ആണെങ്കിലും മലയാള സീരിയലുകളിലൂ ടെയാണ് ശ്രീനിഷ് അഭിനയ രംഗത്തേയ്ക്ക് കടന്നുവന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയിൽ മത്സരാർത്ഥികൾ ആയി ഇരുവരും എത്തിയതോടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നതും പിന്നീട്

വിവാഹം കഴിക്കുന്നതും. ബിഗ്ബോസ് ഷോ യോടു കൂടി നിരവധി ആരാധകരാണ് ഇരുവർക്കും ഉണ്ടായത്. പേളിഷ് എന്ന ഓമനപ്പേരിലാണ് ഇവർ ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. ഇരുവർക്കും കുഞ്ഞു പിറന്നതോടെ സോഷ്യൽ മീഡിയയിലെ താരം ഇവരുടെ കുഞ്ഞുവാവ ആയി മാറി. നില എന്നാണ് കുഞ്ഞിന് നൽ കിയ പേര്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ പേളിയുംശ്രീനിഷും സ്ഥിരമായി കുഞ്ഞി നൊപ്പം ഉള്ള തങ്ങളുടെ സന്തോഷ നിമിഷങ്ങൾ

ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഏറ്റവും പുതിയ മറ്റൊരു ചിത്രം പേളി ഇൻസ്റ്റാ പേജ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. നിലയെ എടുത്തുകൊണ്ടു നിൽക്കുന്ന ക്യൂട്ട് ആയ ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. സേ ചീസ് എന്ന കുറിപ്പോടെയാണ് പേളി ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു ചിത്രങ്ങൾ.

You might also like
വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe അടിപൊളി രുചിയിൽ നാടൻ ഗ്രീൻപീസ് കറി | Greenpeace Curry Recipe