പഴയതും പൊട്ടിയ ചെരുപ്പും ഇനി ആരും വലിച്ചെറിഞ്ഞു കളയല്ലേ 😳 കണ്ടു നോക്ക് ആരെയും അമ്പരപ്പിക്കും 😳👌

പഴയ ചെരിപ്പ് എങ്ങനെ പുതിയ ചെരിപ്പ് ആക്കാം അതിനു ചില നുറുങ്ങു വിദ്യകൾ ഉണ്ട്. ആദ്യം നിങ്ങൾ ഉപേക്ഷിച്ച പഴയ ചെരുപ്പ് എടുക്കുക. അതിന്റെ വള്ളി കട്ട് ചെയ്തു മാറ്റുക. അതിനു ശേഷം ചെരുപ്പ് എടുത്ത് ഒരു വെള്ള പേപ്പർ അല്ലെങ്കിൽ വൃത്തിയുള്ള ഒരു പേപ്പർ വെച്ച് അതിന്റെ അളവ് ഒന്നു കൃത്യമായി വരച്ചു എടുക്കുക. ആ പേപ്പറിൽ തന്നെ ഒരു ടേപ്പ് എടുത്ത് നമ്മൾ വരച്ചു കൊടുത്തതിൽ ടേപ്പിന്റെ അറ്റം വച്ച്

മുക്കാൽ ഇഞ്ച് വീതം അളവെടുത്ത് മാർക്ക് ചെയ്തു കൊടുക്കുക. മാർക്ക് ചെയ്ത വശം വച്ച് പേപ്പർ കട്ട് ചെയ്ത് എടുക്കുക. മുക്കാൽ ഇഞ്ച് വീതം നമ്മൾ ഇരുന്നത് ചെരുപ്പിന്റെ പിന്നെ സൈഡ് വീതീ നോക്കിയാണ്. ഒരു നല്ല തുണിയെടുത്ത് അത് രണ്ടായി മടക്കിട്ട് അതിൽ അളവ് മാർക്ക് ചെയ്ത പേപ്പർ വെച്ച് അതേ അളവിൽ മാർക്ക് ചെയ്തു കട്ട് ചെയ്ത് എടുക്കുക. അപ്പോൾ തുണി 4 പീസ് ആണ് കിട്ടുക. നെറ്റിന്റെ കുറച്ച് ഭംഗിയുള്ള ഒരു പീസ്

തുണിയെടുത്ത് നീളം ഏകദേശം ഒരു അഞ്ച് എടുക്കുക. (കാലിന്റെ അളവനുസരിച്ച് അളവിൽ വ്യത്യാസം വരാം) അഞ്ചിഞ്ച് ആണ് എടുക്കുന്നതെങ്കിൽ ഒരു ഇഞ്ച് സീൻ എല്ലവൻസും കൂട്ടി 6 ഇഞ്ച് എടുക്കണം. നമ്മൾ എടുക്കുന്നത് നെറ്റ് തുണി ആയതുകൊണ്ട് അത് നാല് പീസ് വേണം എടുക്കാൻ. 2 പീസ് വീതം നല്ല വശം തമ്മിൽ ചേർത്ത് വെച്ച് തൈച്ചെടുക്കാം. എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് നിങ്ങൾക്ക് പറഞ്ഞു തന്നാൽ

ശരിക്കും മനസ്സിലായെന്നു വരില്ല. അതുകൊണ്ട് എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഇതല്ലാതെ വേറെ ഐഡിയകൾ അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ.. Video credit: E&E Creations

Rate this post
You might also like