ഇനി വർക്ക് ഔട്ട് എല്ലാം പാർക്കിൽ വെച്ച് ആവാം; ഫിറ്റ്നസ്സ് കോച്ചിനൊപ്പം ചിൽഡ്രൻസ് പാർക്കിൽ പാർവ്വതി !! | Pavathy at childrens park funny video latest viral malayalam

എറണാംകുളം : 2006ൽ പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന താരമാണ് പാർവതി തിരുവോത്ത്. പിന്നീട് നിരവധി മലയാള സിനിമകളിലൂടെ നായികയായി പ്രേക്ഷക ഹൃദയം കവരാൻ പാർവതിക്ക് സാധിച്ചു. സിനിമയിൽ മാത്രമല്ല സമൂഹമാധ്യമങ്ങളിലും സജീവ സാന്നിധ്യമാണ് പാർവതി. നോട്ട്ബുക്ക്, സിറ്റി ഓഫ് ഗോഡ്, മരിയാൻ, ബാംഗ്ലൂർ ഡെയ്സ്, എന്ന് നിന്റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്‌ എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിൽ പൃഥ്വിരാജിന്റെ നായികയായി കാഞ്ചനമാലയുടെ വേഷത്തിലാണ് പാർവതി എത്തിയത്.

ഈ കഥാപാത്രത്തെ ഇന്നും ജനങ്ങൾ നെഞ്ചിലേറ്റുന്നു. വൻ വിജയമാണ് ഈ സിനിമ നേടിയത്. എന്ന് നിന്റെ മൊയ്തീൻ, ചാർലി എന്നീ സിനിമകളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ചലച്ചിത്ര പുരസ്കാരവും പാർവതി കരസ്ഥമാക്കി. ഇപ്പോഴിത താരം പങ്കുവെച്ച മറ്റു ചില ചിത്രങ്ങളും വീഡിയോകളും ആണ് പ്രേക്ഷകശ്രദ്ധ നേടുന്നത്. ഈയടുത്ത് താരം ഫിറ്റ്നസ്സിൽ ശ്രദ്ധിക്കുന്നത് വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഇതാ തന്റെ ഫിറ്റ്നസ് കോച്ചിനൊപ്പം പാർക്കിൽ കളിക്കുന്ന വീഡിയോയും ചിത്രങ്ങളും ആണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

Pavathy at childrens park funny video latest viral malayalam

റാഹിബ് മുഹമ്മദ് എന്ന വ്യക്തിയാണ് പാർവതിയുടെ വെൽനസ് കോച്ച്. ഇദ്ദേഹം ഒരു ലൈഫ് സ്റ്റൈൽ ആൻഡ് കോച്ച് ആണ്. പാർവതി പാർക്കിൽ തൂങ്ങി കിടക്കുന്നതും , വെൽനസ് കോച്ചിനൊപ്പം സിസോയിൽ ഇരിക്കുന്നതും മറ്റുമാണ് ചിത്രങ്ങളായും വീഡിയോകൾ ആയും പ്രേക്ഷകർക്ക് മുമ്പിൽ എത്തുന്നത്. പാർവതിയുടെ അപ്രതീക്ഷിത ചെയ്ഞ്ച് കണ്ട് ആരാധകരും അത്ഭുതപ്പെട്ട് നിൽക്കുകയാണ്. മെലിഞ്ഞ് സുന്ദരിയായ പാർവതിയെ ആണ് ഇപ്പോൾ പങ്കുവെച്ച ചിത്രത്തിലും വീഡിയോയിലും കാണുന്നത്.

സിസോയിൽ ഇരുന്ന് കളിക്കുന്ന പാർവതിയെ കാണുമ്പോൾ കുട്ടിത്തം ഇനിയും വിട്ടു മാറിയിട്ടില്ല എന്നുതന്നെ പറയാം. പങ്കുവെച്ച ചിത്രങ്ങൾക്ക് താഴെ താരം ഇങ്ങനെ കുറിച്ചിട്ടുണ്ട്.”Hanging in [email protected] thank you for always making sure there are plenty of laughs as you help me stay consistent with my workouts. You’re a geed egg! താരം പങ്കുവെച്ച ചിത്രങ്ങൾക്ക് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് പല ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. Story highlight : Pavathy at childrens park funny video latest viral malayalam

Rate this post
You might also like