അപ്പനും മോളും വേറെ ലെവൽ 😍🔥 മകളുടെ നൃത്തച്ചുവടുകള്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് ജോജു! 😍😍 [വീഡിയോ]

സമീപകാലത്ത് ശ്രദ്ധേയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടനാണ് ജോജു ജോര്‍ജ്. 2018ല്‍ പുറത്തിറങ്ങിയ ജോസഫ് എന്ന ചിത്രമാണ് ജോജുവിന് കരിയറില്‍ വലിയ നേട്ടം സമ്മാനിച്ചത്. അതിനു ശേഷം റിലീസ് ചെയ്ത പൊറിഞ്ചു മറിയം ജോസ്, ചോല തുടങ്ങിയ ചിത്രങ്ങളും ജോജുവിന്റെ കരിയര്‍ ഗ്രാഫ് ഉയര്‍ത്തിയവയായിരുന്നു. തന്റെ പുതിയ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ ജോജു

സമയം കണ്ടെത്താറുണ്ട്. ജോജുവിന്റെ മകള്‍ സാറ Doja Cat എന്ന അമേരിക്കന്‍ ഗായികയുടെ woman എന്ന പാട്ടിനൊപ്പം നൃത്തച്ചുവടുകള്‍ വയ്ക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ പോസ്റ്റ് ചെയ്തിരുന്നു. my pathu എന്ന തലക്കെട്ടുള്ള വീഡിയോയില്‍ മകള്‍ സാറ നൃത്തം ചെയ്യുമ്പോള്‍ ജോജു ആ രംഗം മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും വീഡിയോയിൽ കാണാം.

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

നിരവധി താരങ്ങളും ആരാധകരുമായാണ് ഡാൻസിനെ അഭിനന്ദിച്ച് കമെന്റുകളുമായി വന്നിരിക്കുന്നത്. വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് താരത്തിന്റെ ആരാധകർ. നടിയും സംവിധായകയുമായ ഗീതു മോഹന്‍ദാസ്, നടിയും, അവതാരകയുമായ പേളി മാണി, നടന്‍ രമേഷ് പിഷാരടി, നടി നിമിഷ സജയന്‍ ഉള്‍പ്പെടെ നിരവധി പേര്‍ വീഡിയോ ലൈക്ക് ചെയ്തു.

നൃത്തത്തിനു പുറമേ ആലാപനത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട് സാറ. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഹിറ്റ് ചിത്രത്തിലെ ചെരാതുകള്‍ എന്ന ഗാനം ആലപിച്ചത് സാറയായിരുന്നു. മികച്ച സഹനടനുള്ള സൈമ അവാര്‍ഡ് ജോജുവിന് ലഭിച്ചിരുന്നു. ഹലാല്‍ ലവ് സ്റ്റോറിയിലെ അഭിനയത്തിനാണ് ജോജുവിന് മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചത്.

You might also like