രാവിലെ ഈ ബ്രേക്ക്ഫാസ്റ്റ് കോംബോ തകർക്കും! ഇനി നല്ല സോഫ്റ്റ്‌ പത്തിരി കിട്ടാൻ ഇതു പോലെ ചെയ്യൂ.. | Pathiri Breakfast Recipe

Pathiri Breakfast Recipe Malayalam : നല്ല സോഫ്റ്റ്‌ പത്തിരിയും അതിലേക്ക് അടിപൊളി ചിക്കൻ ടിക്ക മസാലയും ഉണ്ടാക്കിയാലോ. അതിനായി ആദ്യം ഒരു പാനിൽ ഒരു കപ്പ് പത്തിരി പൊടിക്ക് ഒന്നര കപ്പ് വെള്ളം എന്ന അളവിൽ 2 കപ്പ് പൊടിയിലേക്കായി മൂന്ന് കപ്പ് വെള്ളം എടുത്തു തിളപ്പിക്കുക. ഒരു ടേബിൾ സ്പൂൺ ഓയിലും ആവശ്യത്തിന് ഉപ്പും ചേർക്കുക. വെള്ളം നന്നായി വെട്ടിതിളച്ചു വരുമ്പോൾ

അരിപ്പൊടി ചേർത്ത് എല്ലാ ഭാഗത്തേക്കും വെള്ളം നനയുന്ന രീതിയിൽ വാട്ടിയെടുക്കുക. വാട്ടിയ പത്തിരിപ്പൊടി കുഴക്കാൻ പാകത്തിൽ ഒരു പാത്രത്തിലേക്ക് മാറ്റുക. ഈ മാവ് ചൂടോടെ തന്നെ അമർത്തി കുഴച്ചെടുക്കണം. കൈയിൽ അധികം ചൂട് ഏൽക്കാതിരിക്കാൻ കയ്യിൽ അല്പം വെള്ളം നനച്ച് കുഴച്ചാൽ മതിയാകും. നന്നായി കുഴച്ച് മാവിൽ നിന്ന് കുറച്ച് എടുത്ത് ചെറിയ ഉരുളകളാക്കി മാറ്റുക.

Pathiri
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇതൊരു പത്തിരി പ്രസ്സ് കൊണ്ടോ അല്ലെങ്കിൽ പലകയിൽ ഓടക്കുഴൽ വെച്ചോ പരത്തി എടുക്കാവുന്നതാണ്. പലകയിലാകുമ്പോൾ പൊടി തൂവി വേണം പരത്താൻ. പിന്നീട് ഒരു പാത്രം കൊണ്ടോ അടപ്പു കൊണ്ടോ ഷേപ്പ് ചെയ്ത് എടുക്കാവുന്നതാണ്. പ്രസ്സിൽ ആണെങ്കിൽ നല്ല പ്ലാസ്റ്റിക് കവർ കൊണ്ട് വൃത്തിയായി പൊതിഞ്ഞ് ആണ് പരത്തുന്നതെങ്കിൽ ഒട്ടിപിടിക്കാതെ പത്തിരി കിട്ടും.

ശേഷം അൽപം പൊടിത്തൂവണം. ഒരു പാൻ ചൂടാക്കി പത്തിരി മറിച്ചും തിരിച്ചും ഇട്ട് ചുട്ടെടുക്കുക. നന്നായി പൊള്ളച്ചു വരുണം. പത്തിരിയിലുള്ള പൊടി പരമാവധി തൂത്തുകളഞ്ഞ് വേണം പത്തിരി ചുട്ടെടുക്കാൻ ചുട്ട ശേഷം പാനിലുള്ള പൊടി കളയണം. ചുട്ടെടുത്ത പത്തിരി ചൂട് അല്പം മാറിയശേഷം കാസറോളിൽ സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ. Video Credit : Fathimas Curry World

You might also like