ഇത് ഏറെ നാളത്തെ സ്വപ്നം; പുത്തൻ വീടിന്റെ പാലുകാച്ചൽ വീഡിയോ പങ്ക് വെച്ച് പാർവതി വിജയ് !! | Parvathy vijay new home video latest malayalam

തിരുവനതപുരം : ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പാർവതി വിജയ്. മൃദുല വിജയിയുടെ സഹോദരിയായ പാർവതി കുടുംബവിളക്കിൽ ശീതൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാളികൾക്ക് സുപരിചിതയായി തീർന്നത്. പരമ്പര മുന്നേറുന്നതിനിടെ പാർവതി വിവാഹിത ആവുകയും അതോടെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയും ആയിരുന്നു. ഇന്ന് അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ താരം തൻറെ വിശേഷങ്ങൾ ഒക്കെ ആരാധകരെ അറിയിക്കാറുണ്ട്.

അടുത്തിടെ പാർവതിക്കും അരുണിനും ഒരു മകൾ ജനിച്ചിരുന്നു. ഗർഭിണി ആയതിനെക്കുറിച്ചും പിന്നീട് അങ്ങോട്ടുള്ള കാര്യങ്ങളെക്കുറിച്ച് എല്ലാം സോഷ്യൽ മീഡിയയിലൂടെ പാർവതി തുറന്നു പറയുകയും ചെയ്തിരുന്നു. യാമിക എന്നാണ് ഇവർ മകൾക്ക് പേര് നൽകിയത്. മകളുടെ പേരിടൽ ചടങ്ങിന്റെയും കാതുകുത്ത് ചടങ്ങിന്റെയും വീഡിയോയും എല്ലാം പാർവതി എന്ന തൻറെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ അറിയിക്കുകയുണ്ടായി. പ്രഗ്നൻസി സ്റ്റോറിയും ഡെലിവറി സ്റ്റോറിയും താരം പങ്കു വെച്ചിരുന്നു.

Parvathy vijay new home video latest malayalam

താരത്തിന്റെ ഓരോ വീഡിയോയ്ക്കും മികച്ച പിന്തുണ തന്നെയാണ് ആരാധകരുടെ ഭാഗത്തുനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ പാർവതി തന്റെ ഏറ്റവും പുതിയ വിശേഷം ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. തങ്ങളുടെ വലിയ ഒരു ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട് എന്നത്. എല്ലാവരെയും പോലെ ഒരു വീട് വയ്ക്കുക അല്ലെങ്കിൽ വാങ്ങുക എന്ന് ഞങ്ങളും ഏറെ ആഗ്രഹിച്ചിരുന്നു. ഇപ്പോൾ ആ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് എന്നാണ് അരുണും പാർവതിയും പറയുന്നത്

ഒരു വീട് കണ്ട്‌ ഇഷ്ടപ്പെട്ടെന്നും അത് തങ്ങൾ സ്വന്തം ആക്കിയെന്നും ഇരുവരും പറയുന്നു. സ്വന്തമായി ഒരു വീട് പണിയുക എന്നതായിരുന്നു ആഗ്രഹമെങ്കിലും വീട് കണ്ടപ്പോൾ ഞങ്ങളുടെ ഇഷ്ടത്തിനും ആഗ്രഹത്തിനും അനുസരിച്ചുള്ളതാണെന്ന് മനസ്സിലാവുകയും തുടർന്ന് അത് വാങ്ങുകയും ആയിരുന്നു. രണ്ട് ബെഡ്റൂം ഉള്ള ഒരു കൊച്ചു വീട് ആണ് തങ്ങൾ സ്വന്തമാക്കിയത് എന്ന് താരങ്ങൾ പറയുന്നു. ഒപ്പം വീടിൻറെ പാലുകാച്ചും അന്നേ ദിവസത്തെ എല്ലാ വിശേഷങ്ങളിലും വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മൃദുലയുടെയും യുവയുടെയും മകളുടെയും പൂർണ്ണ സാന്നിധ്യവും വീഡിയോയിൽ കാണാം. Story highlight :Parvathy vijay new home video latest malayalam

1/5 - (1 vote)
You might also like