യാമി ബേബിയുടെ കാതുകുത്ത്.. കുഞ്ഞിനൊപ്പം കരഞ്ഞ് നടി പാർവതി; കാതുകുത്ത് ചടങ്ങ് വീഡിയോ പങ്കുവെച്ച് താരം.!! [വീഡിയോ] | Parvathy Vijai daughter Yamika kathukuthu function

Parvathy Vijai daughter Yamika kathukuthu function : തന്റെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാൻ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് പാർവതി വിജയ്. കുടുംബപ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ ‘കുടുംബവിളക്ക്’ലൂടെ ശീതൾ എന്ന കഥാപാത്രവുമായി പ്രേക്ഷകരിലേക്കെത്തിയ നടി, ‘പാർവൻ ലൈഫ്’ എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെക്കുന്നതുക്കൊണ്ട് തന്നെ

നടിയുടെ കുടുംബത്തെ മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതമാണ്. ‘കുടുംബവിളക്ക്’ പരമ്പരയുടെ ക്യാമറാമാനായിരുന്ന അരുൺ ആണ് പാർവതിയുടെ ഭർത്താവ്. ദമ്പതികൾക്ക് അടുത്തിടെയാണ് ഒരു കുഞ്ഞ് പിറന്നത്. ഇത്‌ സംബന്ധിച്ച് തന്റെ ഡെലിവറി സ്റ്റോറി പാർവതി യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന്, കുഞ്ഞിന്റെ പേരും മുഖവും ആരാധകർക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. യാമിക എന്നാണ് കുഞ്ഞിന്റെ പേര്.

Parvathy Vijai daughter Yamika
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇപ്പോൾ, യാമികയുടെ മറ്റൊരു വിശേഷ ദിവസത്തെ വിശേഷങ്ങൾ പാർവതി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്. കുഞ്ഞിന്റെ കാതുകുത്ത് ചടങ്ങിന്റെ കാഴ്ചകളാണ് പാർവതി തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിയോയിൽ കാണിക്കുന്നത്. പാർവതിയും ഭർത്താവ് അരുണും പാർവതിയുടെ അച്ഛൻ, അമ്മ സഹോദരി മൃഥുല എന്നിവരും ചേർന്നാണ് യാമികയുടെ കാതുകുത്താനായി പോയത്.

കുഞ്ഞിന്റെ ചെവികൾ കട്ടിയാകുന്നതിന് മുന്നേ കാതുകുത്തിയാൽ, കുഞ്ഞിന് ചെറിയ വേദനയെ ഉണ്ടാകു എന്ന് കരുതിയാണ് വളരെ പെട്ടെന്ന് തന്നെ ഈ ചടങ്ങ് നടത്തുന്നതെന്ന് പാർവതി വീഡിയോയിൽ പറഞ്ഞു. എന്നാൽ, കുഞ്ഞിന്റെ കാതുകുത്ത് ചടങ്ങ് വീഡിയോ കണ്ടവരെയെല്ലാം സങ്കടപ്പെടുത്തി. കാതുകുത്തുന്ന നേരം കൊച്ചു യാമിക കരഞ്ഞപ്പോൾ, അതോടൊപ്പം അമ്മ പാർവതിയും കരയുന്നത് വിഡിയോയിൽ കാണാം.

You might also like