എട്ടിന്റെ പണികൾ ഇരന്നുവാങ്ങി അരുണിമയും കൂടുതൽ ശക്തയായി നിളയും.. പളുങ്ക് സംഘർഷ ഭരിതമായ മുഹൂർത്തത്തിലേക്ക് !! | Palunku Latest Episode

Palunku Latest Episode : കളി മാറുകയാണ്, ആരും പ്രതീക്ഷിക്കാത്ത പോലെ. നിളയ്ക്കും സജീവനുമൊപ്പമാണ് ഇനി സൽ‍മ. സജീവൻ പറയുന്നതനുസരിച്ച് ഇനി സൽ‍മ ഒരു പാവയെ പോലെ ചലിക്കും. പ്രേക്ഷകപ്രിയപരമ്പര പളുങ്ക് ഏറെ നിർണ്ണായകമായ ഒരു ഘട്ടത്തിലേക്ക് കടക്കുകയാണ്. അരുണിമയെ ഇടിച്ചുവീഴ്ത്തിയിരിക്കുകയാണ് സാമന്ത. അതിനുപിന്നാലെ സൽമക്ക് നല്ല സ്‌ട്രോങ് ടാസ്‌ക്കുകൾ നൽകുന്നുമുണ്ട് നിളയും സജീവനും.

ബാത്‌റൂമിൽ നിന്നും ഇറങ്ങുന്ന അരുണിമക്ക് ഒരു എട്ടിന്റെ പണി കൊടുക്കാൻ തന്നെയാണ് ഇപ്പോൾ സൽമക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. സ്വന്തം ചോര ആയിട്ടും അരുണിമക്ക് നിള എന്നും ഒരു ശത്രു തന്നെയാണ്. തന്റെ അമ്മയുടെ വാത്സല്യം മുഴുവൻ നേടിയെടുത്ത നിളയോട് അരുണിമക്ക് പണ്ടേ വെറുപ്പാണ്. ഓഫിസിലെ സീനിയറായ ദീപക്കിനെ അരുണിമ പ്രണയിക്കുമ്പോൾ അത്‌ കളങ്കമില്ലാത്തത് എന്ന് പറയാൻ പറ്റില്ല.

palunk
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ദീപക്കിന്റെ പെണ്ണായി നിള മാറി എന്നറിയുമ്പോൾ തകർന്നുപോകുന്നത് അരുണിമയാണ്. അമ്മയ്‌ക്കൊപ്പം തന്റെ പ്രണയവും നിള തട്ടിക്കൊണ്ടുപോയി എന്നുപറയുമ്പോൾ അരുണിമ ഏറെ നിരാശയിലാണ്. നിളയെ പരമാവധി ദ്രോഹിക്കുകയാണ് അരുണിമ. അതിന് പലപ്പോഴും കൂട്ടുപിടിച്ചിരുന്നത് സൽമയെ ആണ്. വടിവാൾ സജീവനെ പോലും താനാണ് രക്ഷക എന്ന രീതിയിൽ തെറ്റിദ്ധരിപ്പിച്ച് സ്വന്തം കാര്യങ്ങൾ ഭദ്രമാക്കിയ അരുണിമക്ക് ഇനി അടി തെറ്റും.

നിള ആണ് താൻ തേടിനടന്ന രക്ഷകമോൾ എന്ന് സജീവൻ അറിയുന്നു, അതോടെ നിളയെ രക്ഷിക്കാനുള്ള പോരാട്ടത്തിലാണ് സജീവൻ. ദീപക്കിനെ ജയിലിൽ നിന്ന് പുറത്തിറക്കാനുള്ള പദ്ധതിയാണ് ഇപ്പോൾ നിളയും സജീവനും തയ്യാറാക്കുന്നത്. സാമന്ത കട്ടക്ക് തന്നെ കൂടെയുണ്ട്. മധ്യാഹ്നനേരം ഉയർന്ന റേറ്റിംഗ് നേടുന്ന ടെലിവിഷൻ പരമ്പരയാണ് പളുങ്ക്. ടോണിഷ ആണ് പളുങ്കിലെ നായികാ കഥാപാത്രമായ നിളയെ അവതരിപ്പിക്കുന്നത്. തേജ് ദീപക്കായി എത്തുമ്പോൾ യദു എന്ന പ്രധാനകഥാപാത്രമായി എത്തുന്നത് സുബ്രമണിയൻ ആണ്.

palunk
You might also like