രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ പാലപ്പവും കിടിലൻ മുട്ട കറിയും കിട്ടാൻ ഇതുപോലെ ഉണ്ടാക്കൂ!! | Palappam Egg Curry Recipe

Palappam Egg Curry Recipe: രാത്രി അരി ഒന്നും കുതിരാൻ വെക്കാതെ രാവിലെ തന്നെ മാവ് ഉണ്ടാക്കി അപ്പം ചുട്ട് എടുക്കാം സാധിക്കും. കൂടെ കഴിക്കാൻ നല്ല തിക്ക് മുട്ട കറിയും ഉണ്ടാക്കാൻ ഇനി കുറച്ച് നേരം മതി.

Ingredients

  • Raw Rice – 2 cups
  • Rice – 1 cup
  • Coconut – 1 cup
  • Salt
  • Sugar
  • Instant yeast – 3/4 teaspoon
  • Eggs – 5 pieces
  • Onions – 5 pieces
  • Tomatoes – 3
  • Ginger garlic paste
  • Curry leaves
  • Patta
  • Cloves
  • Cardamom
  • Coconut oil
  • Green chillies – 2 pcs
  • Black pepper powder – 1/2 tsp
  • Fennel powder – 1 tsp
  • Chili powder – 1 tsp
  • Coriander powder – 1/2 tsp
  • Turmeric powder – 1/2 tsp
  • Coconut milk

How To Make Palappam Egg Curry

×
Ad

പച്ചരി നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഇതൊരു പത്രത്തിലേക്ക് മാറ്റിക്കൊടുക്കുക. ഇതേ ബൗളിലേക്ക് തേങ്ങ ചിരകിയതും ആവശ്യത്തിന് പഞ്ചസാരയും ചേർത്തു കൊടുക്കുക. കൂടെ തന്നെ ചോറും ഇൻസ്റ്റന്റ് യീസ്റ്റും ഉപ്പും ചേർത്ത് കൊടുത്ത് രണ്ടു മണിക്കൂർ വരെ അടച്ചുവെക്കുക. വെള്ളം ചേർക്കുമ്പോൾ ഒരുപാട് വെള്ളം ചേർക്കാതിരിക്കുക. രണ്ടുമണിക്കൂറിന് ശേഷം ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ല രീതിയിൽ അരച്ചെടുക്കാം. വീണ്ടും ഒരു ബൗളിലേക്ക് ഒഴിച് രണ്ടുമണിക്കൂർ അടച്ചുവെക്കുക. രണ്ടുമണിക്കൂറിന് ശേഷം മാവ് നന്നായി പൊന്തിയിട്ടുണ്ടാവും ഇത് നന്നായി കലക്കിയതിനു ശേഷം നമുക്ക് അപ്പം ചുട്ടു കൊടുക്കാവുന്നതാണ്.

Ads

മുട്ടക്കറി ഉണ്ടാക്കാൻ ആദ്യം തന്നെ ചട്ടി അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് പട്ട ഗ്രാമ്പു ഏലക്ക എന്നിവ ചേർത്ത് കൊടുക്കുക. ഇനി നീളത്തിൽ അരിഞ്ഞ സവാള ചേർത്ത് നന്നായി വഴറ്റുക. സവാള വാടിക്കഴിയുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ പേസ്റ്റ് രൂപത്തിൽ അരച്ചത് ചേർത്ത് കൊടുക്കുക. കൂടെ തന്നെ വേപ്പിലയും ചേർത്തു കൊടുക്കുക. മുളകുപൊടി മഞ്ഞൾപ്പൊടി കുരുമുളകുപൊടി മല്ലിപ്പൊടി പെരുംജീരകം പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ ഇളക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന തക്കാളി കൂടി ചേർത്ത് കൊടുത്തത് തക്കാളി നന്നായി ഉടയുന്നവരെ മിക്സ് ചെയ്യുക. ശേഷം തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്ത് നന്നായി ചൂടാക്കി എടുക്കുക. ഇനി ഇതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട കൂടി ചേർത്ത് കൊടുത്ത് ഒന്ന് ചൂടാക്കി എടുത്താൽ കറി റെഡിയായി. Credit: DPBA vlogs

Read also: ഇതാണ് മക്കളെ ഒറിജിനൽ വെള്ളയപ്പത്തിന്റെ രഹസ്യ കൂട്ട്! വെള്ളയപ്പം ശരിയാകുന്നില്ലേ ഇങ്ങനെ ചെയ്തു നോക്കൂ! ഇനി മാവ് പതഞ്ഞ്‍ പൊങ്ങും!! | Tips For Perfect Appam Batter

ഒറിജിനൽ പാലപ്പത്തിന്റെ സീക്രെട്ട് ട്രിക്ക്! ജന ലക്ഷങ്ങൾ ഏറ്റെടുത്ത പൂവു പോലെ സോഫ്റ്റായ പെർഫെക്റ്റ് പാലപ്പം റെസിപ്പി!! | Soft Palappam Recipe

Egg Curry RecipePalappam Egg Curry RecipePalappam RecipeRecipeTasty Recipes