Padavalanga Unakka Chemmeen Thoran Recipe
Snake Gourd Dried Shrimp Thoran, also known as Padavalanga Unakka Chemmeen Thoran, is a traditional Kerala-style stir-fry combining the crunch of snake gourd and the deep flavor of dried shrimp. The dish is made by sautéing chopped snake gourd with rehydrated and cleaned dried shrimp, grated coconut, turmeric, chopped shallots, garlic, green chilies, and curry leaves. The mixture is cooked on low heat until tender, bringing out a savory, mildly spiced flavor. This dish pairs perfectly with steamed rice and is rich in protein and traditional coastal taste, making it a favorite in many Kerala households.
Padavalanga Unakka Chemmeen Thoran Recipe : ഉണക്ക ചെമ്മീൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത്. എന്നാൽ ഉണക്ക ചെമ്മീനും പടവലങ്ങയും ചേർത്ത് നിങ്ങൾ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? ഉണക്ക ചെമ്മീൻ കൊണ്ട് ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. ചോറിനൊക്കെ കൂട്ടാൻ വളരെ ടേസ്റ്റി ആയ ഒരു സൈഡ് ഡിഷ് ആയി നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒന്നാണ് ഉണക്ക ചെമ്മീനും പടവലയും കൊണ്ട് ഉണ്ടാകുന്ന ഈ ഒരു വിഭവം. അപ്പോൾ എങ്ങിനെയാണ് ഈ കിടിലൻ വിഭവം തയ്യാറാക്കുന്നത് എന്ന് നോക്കാം.
Ads
Ingredient
- Dried shrimp
- Snake Gourd
- Shallots
- Mustard
- Coconut oil
- Crushed chili
- Turmeric powder
- Salt
- Small cumin powder
- Grated coconut
- Curry leaves
Advertisement
ആദ്യം തന്നെ ഉണക്ക ചെമ്മീൻ വൃത്തിയാക്കിയ ശേഷം അത് നന്നായി കഴുകിയെടുക്കുക. കഴുകിയെടുത്ത ഉണക്ക ചെമ്മീൻ ഒരു പാനിലേക്ക് ഇട്ട് അത് നന്നായി റോസ്റ്റ് ചെയ്തെടുക്കുക. ചെമ്മീൻ റോസ്റ്റ് ചെയ്ത അതേ പാനിലേക്ക് തന്നെ ചെമ്മീൻ മാറ്റിയ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാക്കുക. ഇനി ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. കടുക് പൊട്ടി വന്നു കഴിയുമ്പോൾ ചെറിയുള്ളി ചതച്ചത് ചേർത്തുകൊടുത്ത് വീണ്ടും നന്നായി ഇളക്കുക. ഉള്ളി ചെറുതായിട്ട് ഒന്നു വാടി വരുമ്പോൾ നമുക്ക് ഇതിലേക്ക് ചതച്ച മുളക് ചേർത്തു കൊടുക്കാം. വീണ്ടും നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് നമുക്ക് ചെമ്മീൻ ചേർത്തു കൊടുക്കാം. ചെമ്മീനും ഉള്ളിയും എല്ലാം കൂടി ഇളക്കി യോജിപ്പിച്ച ശേഷം ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന പടവലങ്ങ ചേർത്ത് കൊടുത്ത് അടച്ചുവെച്ച് വേവിക്കുക.
പടവലങ്ങയും നന്നായി വെന്ത് കഴിയുമ്പോൾ നമുക്ക് ഇതിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുക്കാം. വീണ്ടും മിക്സ് ചെയ്തു അടച്ചു വെക്കുക. ഇതേ സമയം തന്നെ കുറച്ചു മഞ്ഞൾപ്പൊടിയും ഉപ്പും ചെറിയ ജീരകവും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. എന്നിട്ട് വേണം അടച്ചുവെക്കാൻ. ശേഷം എല്ലാ പൊടികളുടെയും പച്ചമണം മാറി കഴിയുമ്പോൾ ഇതിലേക്ക് തേങ്ങ ചിരകിയതും വേപ്പിലയും ചേർത്തു കൊടുത്ത് മിക്സ് ചെയ്യുക. തേങ്ങ ചേർത്ത ശേഷം അധികനേരം കുക്ക് ചെയ്യണമെന്നില്ല. തേങ്ങയുടെ പച്ചമണം മാറി കഴിയുമ്പോൾ തീ ഓഫ് ആക്കാം. അടിപൊളി പടവലം ഉണക്ക ചെമ്മീൻ തോരൻ റെഡി. Padavalanga Unakka Chemmeen Thoran Recipe Credit : Babichiis vlogs
Snake Gourd Dried Shrimp Thoran Recipe
- Soak dried shrimp in warm water for 10–15 minutes and clean thoroughly.
- Finely chop snake gourd for even cooking.
- Use fresh grated coconut for authentic flavor.
- Sauté shallots, garlic, and green chilies in coconut oil for aroma.
- Add turmeric and salt to enhance flavor and color.
- Cook on low flame to retain moisture and prevent burning.
- Finish with curry leaves for an extra layer of fragrance.