ചിരിപ്പിച്ചും ചിന്തിപ്പിച്ചും പ്രസക്തമായ ഒരു വിഷയത്തെ അവതരിപ്പിച്ച് പടച്ചോനെ ഇങ്ങള് കാത്തോളീ; ഗംഭീര പ്രതികരണം!! | Padachone Ingalu Kaatholee review malayalam

Padachone Ingalu Kaatholee review malayalam : ശ്രീനാഥ് ഭാസി നായകനായി എത്തിയ “പടച്ചോനെ ഇങ്ങള് കാത്തോളി “എന്ന ചിത്രം ഗ്രാമീണ പശ്ചാത്തലത്തിൽ കഥപറയുന്ന ശ്രീനാഥ്ഭാസിയുടെ വ്യത്യസ്തമായ കഥാപാത്രം. ഒപ്പം ഗ്രേസ് ആന്റണിയുടെ കോമഡി പെർഫോമൻസ് കൂടിയായപ്പോൾസിനിമയെ ഒന്നുകൂടി പ്രേക്ഷകരിലേക്കു അടുത്തറിയാൻകഴിയുന്ന രീതിയിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ “പടച്ചോനെ ഇങ്ങള് കാത്തോളി ” സിനിമക്കു സാധിച്ചു.

ഒരു സിനിമ എന്നതിൽ ഉപരി കാണികളെ രസിപ്പിക്കുന്നതും ത്രസിപ്പിക്കുന്നതുമായ ചിത്രം. ശ്രീനാഥ്‌ ഭാസി വിവാദങ്ങൾക്കു ശേഷം നായകനായ് എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “പടച്ചോനെ ഇങ്ങള് കാത്തോളി “. ഫാമിലി എന്റർടൈൻമെന്റ് മൂവി ആണെങ്കിൽ കൂടി ബിജിത്ത് ബാല സംവിധാനം നിർവ്വഹിച്ച ഈ ചിത്രത്തിന് മികച്ച പ്രേക്ഷകപ്രതികരണം നേടാൻ സാധിച്ചു എന്നതും വ്യക്തം. ട്രെയിലറുകളും , പോസ്റ്ററും പെട്ടന്ന്തന്നെ ജനശ്രദ്ധ നേടിയ ചിത്രം കൂടിയായിരുന്നു” പടച്ചോനെ ഇങ്ങള് കാത്തോളി “.

Padachone Ingalu Kaatholee review malayalam
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

സിനിമയുടെ ലിറിക്കൽ വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.
ഇന്നത്തെ കേരളരാഷ്ട്രീയത്തെ കൃത്യമായി നർമ്മത്തിൽ ചലിച്ച് പ്രേഷകർക്കിടയിലേക്ക് ഹാസ്യരൂപത്തിൽ ഈ സിനിമയെ കൊണ്ടെത്തിക്കാൻ സാധിച്ചു എന്നതും സംവിധായകന്റെ കഴിവ്. എന്റർടൈൻനർ ആയ ഈ ചിത്രത്തിന് ഷാൻ റഹ്മാൻ സംഗീതം നിർവ്വഹിച്ച ഈ സിനിമക്ക് അതിന്റെതായ ഒരു തനിമയുമുണ്ട്.
ശ്രീനാഥ്ഭാസിയും ആൻ ശീതളും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രത്തിന്റെ സംവിധാനവും അഭിനേതാക്കളും മികച്ച പെർഫോമൻസ് കൊണ്ടു മാത്രമാണ് പ്രേക്ഷക പ്രീതികരണം നേടിയതും. ശ്രീനാഥ് ഭാസിയുടെ കരിയറിലെ വഴിതിരിവായിരിക്കും ഈ സിനിമ എന്നതും വ്യക്തമാണ്. പടച്ചോനെ ഇങ്ങള് കാത്തോളി എന്ന സിനിമ പ്രേക്ഷകരിൽ ആവേശം കൊള്ളിക്കുകയും ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രത്തിന് വൻപിന്തുണയും നൽകുന്നുണ്ട്. വളരെ ഏറെ പ്രേക്ഷകർക്ക് പ്രതീക്ഷ നൽകുന്ന സിനിമ കൂടിയാണ് “പടച്ചോനെ ഇങ്ങള് കാത്തോളി”.ഇത്രയും നല്ല ഒരു ഫീൽ ഗുഡ് മൂവി കണ്ടിറങ്ങിയ സന്തോഷത്തിലാണ് ആരാധകർ.

You might also like