പാച്ചുവിനും അമ്മയ്ക്കും സർപ്രൈസ് ഒരുക്കി ഡിവൈൻ.. പുത്തൻ അതിഥിയെ സ്വീകരിക്കാൻ ഒരുങ്ങി ഡിംപിളിന്റെ കുടുംബം.!! [വീഡിയോ]

സ്വന്തമായിട്ട് യൂട്യൂബ് ചാനൽ ഉള്ളവരാണ് നമ്മുടെ മിനിസ്ക്രീൻ താരങ്ങൾ എല്ലാം തന്നെ. അത്തരത്തിൽ യൂട്യൂബ് ചാനലിലൂടെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളിലൊരാളായതാണ് ഡിംപിൾ റോസ്. സീരിയലിൽ ആയിരിക്കെ തന്നെ താരത്തോട് ഒരു പ്രത്യേക ആരാധനയാണ് ആരാധകർക്കുള്ളത്. സീരിയൽ രംഗത്ത് സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഫോളോവേഴ്സ് വളരെ കൂടുതലാണ്.

തന്റെ സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ സോഷ്യൽ മീഡിയ പേജുകളിലൂടെയും യൂട്യൂബ് ചാനലിലുടെയും ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ രണ്ടു മൂന്നു തവണയായി ഡിംപിൾ തന്റെ ഗർഭകാല ജീവിതവും കുഞ്ഞു ഉണ്ടായ കാര്യങ്ങളൊക്കെ ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരുന്നു. ആദ്യത്തെ വീഡിയോയിൽ താരത്തിന് കുഞ്ഞുണ്ടായി കഴിഞ്ഞുള്ള നൂറു ദിവസത്തെ കാര്യമാണ് പങ്കുവെച്ചത്.

രണ്ടാമത്തെ വീഡിയോയിൽ തനിക്ക് ഇരട്ടകുട്ടികൾ ആയിരുന്നുവെന്നും എന്നാൽ അതിൽ ഒരാൾ ഞങ്ങളെ വിട്ടുപോയി എന്നുമായിരുന്നു പങ്കുവെച്ചത് ഇപ്പോൾ ഏറ്റവും അവസാനമായി താരം പുറത്തിറക്കിയ വീഡിയോയിൽ ഡിംപിൾനെയും മകൻ പാച്ചുവിനെയും വരവേൽക്കാൻ വേണ്ടി റെഡിയായിരിക്കുന്ന കുടുംബത്തിനെയാണ് കാണിച്ചിരിക്കുന്നത്. വീഡിയോയുടെ തുടക്കത്തിൽ തന്നെ സഹോദരൻ ഡോണിൻ്റെ ഭാര്യ ഡിവൈൻ, കുഞ്ഞിന്

ഒരുക്കിവെച്ചിരിക്കുന്ന റൂമും സാധനങ്ങളുമൊക്കെ കാണിച്ചു തരുന്നുണ്ട്. പിന്നീട് റൂമിലേക്ക് കയറി വന്ന ഡിംപിൾ പാച്ചുവിന് വേണ്ടി വാങ്ങിയ സാധനങ്ങളെ പറ്റിയും ആരാധകർ താരത്തിന് നൽകിയ സമ്മാനങ്ങളെ പറ്റിയും ഒക്കെയാണ് ഡിംപിൾ തന്റെ വീഡിയോയിലൂടെ ആരാധകർക്കു വേണ്ടി പങ്കുവയ്ക്കുന്നത്. നിരവധി ആരാധകരുള്ള താരത്തിന്റെ വീഡിയോ ഒരു മണിക്കൂർ കൊണ്ട് 100 k യെക്ക് മുകളിൽ ആളുകളാണ് കണ്ടിട്ടുള്ളത്.

Rate this post
You might also like